പ​രാ​ധീ​ന​ത​ക​ൾ​ക്ക് വി​ട; ഹൈ​ടെ​ക് നി​ല​വാ​ര​ത്തി​ൽ പൂ​ക്കു​ളം സ്കൂ​ൾ
Monday, July 22, 2019 10:33 PM IST
ഉ​പ്പു​ത​റ: പ​രാ​ധീ​ന​ത​ക​ൾ​ക്കു​ന​ടു​വി​ൽ നി​ന്നു മി​ക​ച്ച ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളോ​ടെ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രു​ക​യാ​ണ് പൂ​ക്കു​ളം ഗ​വ. എ​ൽ.​പി. സ്കൂ​ൾ. അ​വ​ഗ​ണ​ന​യു​ടെ പി​ന്നാ​ന്പു​റ​ത്തു​നി​ന്ന് സ്കൂ​ളി​നെ ഹൈ​ടെ​ക്കാ​യി ഉ​യ​ർ​ത്തി​യ​ത് അ​ധ്യാ​പ​ക​രു​ടെ​യും പി​ടി​എ​യു​ടെ​യും ശ്ര​മ​ഫ​ല​മാ​യാ​ണ്. തീ​വ​ണ്ടി​യു​ടെ മാ​തൃ​ക​യി​ൽ പെ​യി​ന്‍റിം​ഗും ന​ട​ത്തി​യ​തോ​ടെ വി​ദ്യാ​ല​യം ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. 1979-ൽ ​തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് പ​ഠി​ക്കാ​നാ​യാ​ണ് പു​ല്ലു​മേ​ട്ടി​ൽ സ്കൂ​ൾ ആ​രം​ഭി​ച്ച​ത്. 2000-നു​ശേ​ഷം തോ​ട്ടം മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ സ്കൂ​ളു​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം പൂ​ക്കു​ളം സ്കൂ​ളി​ന്‍റെ നി​ല​നി​ൽ​പി​നെ ബാ​ധി​ച്ചു. കു​ട്ടി​ക​ളു​ടെ അ​ഭാ​വ​വും കെ​ട്ടി​ട​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യും മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​നു വെ​ല്ലു​വി​ളി​യാ​യി. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളുടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം.
അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ക​ഠി​നാ​ധ്വാ​നം മി​ക​ച്ച വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു.
അ​ബു​ദാ​ബി സെ​ന്‍റ് സ്റ്റീ​ഫ​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ർ​ത്താ​മ​റി​യം വ​നി​താ​സ​മാ​ജ​മാ​ണ് സ്കൂ​ൾ ഹൈ​ടെ​ക് ആ​ക്കാ​ൻ ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്. സ​മാ​ജ​ത്തി​ന്‍റെ 50-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. തു​ട​ർ​ന്ന് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ എ​സ്. ബി​ജു നി​ർ​മാ​ണ​മേ​ൽ​നോ​ട്ടം ഏ​റ്റെ​ടു​ത്തു. ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കെ​ട്ടി​ടം പു​തു​ക്കി​പ്പ​ണി​തു. മി​ക​ച്ച ഇ​രി​പ്പി​ട​ങ്ങ​ളും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി. ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ ക്ലാ​സു​ക​ളു​ള്ള സ്കൂ​ൾ സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ളോ​ടു കി​ട​പി​ടി​ക്കു​ന്ന നി​ല​വാ​ര​ത്തി​ലെ​ത്തി. ട്രെ​യി​ൻ ഒ​രി​ക്ക​ൽ പോ​ലും ക​ണ്ടി​ട്ടി​ല്ലാ​ത്ത പു​ല്ലു​മേ​ട്ടി​ലെ കു​രു​ന്നു​ക​ൾ​ക്ക് സ്കൂ​ൾ ഒ​ര​ത്ഭു​ത​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. കു​മ​ളി സ്വ​ദേ​ശി സ​നൂ​പാ​ണ് എ​ല്ലാ​വ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന വി​ധ​ത്തി​ൽ തീ​വ​ണ്ടി മാ​തൃ​ക​യി​ൽ പെ​യി​ന്‍റിം​ഗ് ന​ട​ത്തി​യ​ത്. സ്കൂ​ൾ കാ​ണാ​ൻ നി​ര​വ​ധി പേ​ർ എ​ത്തു​ന്നു​ണ്ട്.