ക​ട്ട​പ്പ​ന​യി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണം: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​നു ശി​പാ​ർ​ശ ചെ​യ്യും
Monday, July 22, 2019 10:33 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ അ​ന​ധി​കൃ​ത​മാ​യി കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടാ​ൻ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗം തീ​രി​മാ​നി​ച്ചു. ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ൽ അ​ന​ധി​കൃ​ത കെ​ട്ടി​ട​നി​ർ​മാ​ണം വ്യാ​പ​ക​മാ​ണെ​ന്ന് കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണി​ത്. നി​യ​മ​വി​രു​ദ്ധ​മാ​യി അ​നു​മ​തി ന​ൽ​കി​യ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ക​ട്ട​പ്പ​ന സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ചു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നു​നി​ല​ക​ൾ പ​ണി​യാ​ൻ നി​യ​മ​വി​രു​ദ്ധ​മാ​യി അ​നു​മ​തി ന​ൽ​കി​യെ​ന്നാ​ണ് ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​നും കെ​ട്ടി​ട​ത്തി​ന്‍റെ അ​നു​മ​തി റ​ദ്ദാ​ക്കാ​നും ന​ഗ​ര​കാ​ര്യ ഡ​യ​റ​ക്ട​റോ​ട് ശി​പാ​ർ​ശ ചെ​യ്യാ​ൻ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു.
ന​ഗ​ര​സ​ഭ​യു​ടെ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തി​നു ന​ഗ​ര​സ​ഭ​യി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രും ഒ​ത്താ​ശ ന​ൽ​കി​യ​താ​യും കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു. ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നാ​യി ര​ണ്ടു​നി​ല പ​ണി​യാ​ൻ മാ​ത്ര​മാ​ണ് അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ച​ട്ട​പ്ര​കാ​ര​മു​ള്ള നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​തെ​യാ​ണ് മൂ​ന്നു​നി​ല​ക​ൾ കൂ​ടി പ​ണി​ത​തെ​ന്നും കൗ​ണ്‍​സി​ല​ർ സി​ബി പാ​റ​പ്പാ​യി ആ​രോ​പി​ച്ചു. ച​ട്ട​പ്ര​കാ​ര​മു​ള്ള ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളോ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളോ ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടി​ല്ല. ശു​ചീ​ക​ര​ണ സൗ​ക​ര്യം, മ​ഴ​വെ​ള്ള സം​ഭ​ര​ണ സം​വി​ധാ​നം, അ​ഗ്നി​ര​ക്ഷാ കോ​ണി​പ്പ​ടി, വൈ​ക​ല്യ​മു​ള്ള വ്യ​ക്തി​ക​ൾ​ക്കാ​യു​ള്ള റാ​ന്പ് സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് ലൈ​സ​ൻ​സ് ന​ൽ​കി​യ​തെ​ന്നും സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ര​ണ്ടു​നി​ല​യ്ക്ക് മു​ക​ളി​ലേ​ക്കു നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​നു​ള്ള പെ​ർ​മി​റ്റ് ഫ​യ​ൽ, അ​സ​സ്മെ​ന്‍റ് ഫ​യ​ൽ എ​ന്നി​വ ഓ​ഡി​റ്റ് എ​ൻ​ക്വ​യ​റി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ല​ഭ്യ​മാ​യി​ല്ല. ഗ്രൂ​പ്പ് സി ​വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ടം ച​ട്ട​വി​രു​ദ്ധ​മാ​യി നി​ർ​മി​ച്ച​ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. പു​തി​യ​താ​യി നി​ർ​മി​ച്ചി​ട്ടു​ള്ള കെ​ട്ടി​ട​ത്തി​നു ന​ന്പ​ർ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ൽ റ​ദ്ദാ​ക്ക​ണ​മെ​ന്നും സി​ബി പാ​റ​പ്പാ​യി ആ​വ​ശ്യ​പ്പെ​ട്ടു.
ന​ഗ​ര​ത്തി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​ന​ധി​കൃ​ത​മാ​യി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​താ​യി പ്ര​തി​പ​ക്ഷ അം​ഗം കെ.​പി. സു​മോ​ദ് ചൂ​ണ്ടി​ക്കാ​ട്ടി. വെ​ള്ള​യാം​കു​ടി, മി​നി സ്റ്റേ​ഡി​യം, ഇ​ട​ശേ​രി ജം​ഗ്ഷ​ൻ, കെ ​എ​സ് ഇ​ബി ജം​ഗ്ഷ​ൻ, സ​ന്തോ​ഷ് തി​യേ​റ്റ​ർ ജം​ഗ്ഷ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം ഇ​ട​ശേ​രി ജം​ഗ്ഷ​നി​ൽ കെ​ട്ടി​ട​നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത് ഹൈ​ക്കോ​ട​തി അ​നു​മ​തി​യോ​ടെ​യാ​ണെ​ന്ന് ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഇ​തി​നെ​തി​രേ അ​പ്പീ​ൽ പോ​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.
വീ​ട് നി​ർ​മാ​ണാ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ തീ​ർ​പ്പാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​താ​യി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി പ​റ​ഞ്ഞു. അ​നു​മ​തി ന​ൽ​കു​ന്ന​തി​ൽ അ​നാ​വ​ശ്യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​ക​ണം. വീ​ട് നി​ർ​മാ​ണ​ത്തി​നു അ​പേ​ക്ഷി​ച്ചു​ള്ള രേ​ഖ​ക​ൾ കാ​ണാ​താ​കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും ജോ​യി വെ​ട്ടി​ക്കു​ഴി പ​റ​ഞ്ഞു. ഇ​പ്പോ​ൾ നി​ർ​മാ​ണം ന​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ രേ​ഖ​ക​ൾ അ​ടു​ത്ത യോ​ഗ​ത്തി​ൽ ഹാ​ജ​രാ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ആ​രോ​പ​ണ വി​ധേ​യ​നാ​യ സെ​ക്ര​ട്ട​റി​യെ സ്ഥ​ലം​മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ്ര​മേ​യം പാ​സാ​ക്കി വ​കു​പ്പു​മ​ന്ത്രി​ക്കും ന​ഗ​ര​കാ​ര്യ ഡ​യ​റ​ക്ട​ർ​ക്കും നേ​ര​ത്തെ ന​ൽ​കി​യി​രു​ന്നു.
കു​ടും​ബ​ശ്രീ
ഭ​ക്ഷ​ണ​ശാ​ല​യു​ടെ
ന​ട​ത്തി​പ്പാ​നു​മ​തി
മ​റി​ച്ചു​ന​ൽ​കി
പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ടും​ബ​ശ്രീ​യു​ടെ ഭ​ക്ഷ​ണ​ശാ​ല​യു​ടെ ന​ട​ത്തി​പ്പ​നു​മ​തി മ​റി​ച്ചു​ന​ൽ​കി​യ​താ​യി കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം. ന​ഗ​ര​സ​ഭ​യി​ൽ നി​ന്നു അ​നു​മ​തി വാ​ങ്ങി​യ കു​ടും​ബ​ശ്രീ, സ്ഥാ​പ​നം തു​ട​ങ്ങാ​ൻ വ്യ​ക്തി​ക്കു ക​രാ​ർ ന​ൽ​കി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഗു​ണ​ഭോ​ക്താ​വി​നെ നി​ശ്ച​യി​ച്ച​തി​ന്‍റെ മാ​ന​ദ​ണ്ഡം കു​ടും​ബ​ശ്രീ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു. പ്ര​തി​മാ​സം 300 രൂ​പ ത​റ​വാ​ട​ക നി​ശ്ച​യി​ക്കു​ന്ന​തു​സം​ബ​ന്ധി​ച്ച് കൗ​ണ്‍​സി​ലി​നെ ബോ​ധി​പ്പി​ച്ചെ​ങ്കി​ലും ന​ട​ത്തി​പ്പാ​നു​മ​തി മ​റി​ച്ചു​ന​ൽ​കി​യ​തി​നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്തി​ല്ല. സ്ഥാ​പ​ന​ത്തി​ന്‍റെ അ​നു​മ​തി റ​ദാ​ക്ക​ണ​മെ​ന്നും ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. അ​ടു​ത്ത യോ​ഗ​ത്തി​ൽ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​നോ​ട് പ​ങ്കെ​ടു​ക്കാ​നും രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​നും ആ​വ​ശ്യ​പ്പെ​ടാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. കൂ​ടാ​തെ ന​ഗ​ര​സ​ഭ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ കു​ടും​ബ​ശ്രീ​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു മു​ൻ​കൂ​ട്ടി അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
ബ​യോ​ഗ്യാ​സ്
പ്ലാ​ന്‍റു​ക​ൾ
സ്ഥാ​പി​ക്കും
ന​ഗ​ര​സ​ഭ​യി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 158 യൂ​ണി​റ്റു​ക​ൾ തു​ട​ങ്ങാ​ൻ 2.7 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. 13,500 രൂ​പ​യാ​ണ് ഒ​രു യൂ​ണി​റ്റ് സ്ഥാ​പി​ക്കാ​ൻ ചെ​ല​വാ​കു​ന്ന​ത്. ഇ​തി​ന്‍റെ 25 ശ​ത​മാ​നം ഗു​ണ​ഭോ​ക്തൃ​വി​ഹി​ത​മാ​ണ്. ഇ​പ്പോ​ൾ അ​നു​വ​ദി​ച്ചി​ട്ടു​ള്ള തു​ക ഒ​ക്ടോ​ബ​ർ ര​ണ്ടി​നു​മു​ന്പ് ചെ​ല​വ​ഴി​ച്ചാ​ൽ മാ​ത്ര​മേ അ​ടു​ത്ത ഗ​ഡു ല​ഭി​ക്കൂ. ശു​ചി​ത്വ മി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്താ​ൻ കൗ​ണ്‍​സി​ലി​ൽ തീ​രു​മാ​ന​മാ​യി.
ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. നി​ല​വി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി മു​ത​ൽ ടൗ​ണ്‍ വ​രെ​യു​ള്ള ഭാ​ഗ​ത്തെ ലൈ​റ്റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ജോ​ലി​ക​ൾ വി​ല​യി​രു​ത്താ​ൻ ഗി​രീ​ഷ് മാ​ലി​യി​ൽ, സി.​കെ. മോ​ഹ​ന​ൻ എ​ന്നി​വ​രെ മേ​ൽ​നോ​ട്ട ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ന​ഗ​ര​ത്തി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നു​ക​ളി​ൽ അ​മി​ത തു​ക ഈ​ടാ​ക്കു​ന്ന​താ​യി യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​ണ്ടാ​യി. നി​ല​വി​ൽ മൂ​ന്നു​മു​ത​ൽ 10 രൂ​പ വ​രെ ഈ​ടാ​ക്കു​ന്ന​താ​യാ​ണ് ആ​രോ​പ​ണം. ഇ​വി​ട​ങ്ങ​ളി​ൽ നി​ര​ക്ക് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ബോ​ർ​ഡു​ക​ളു​മി​ല്ല. ര​ണ്ടു​രൂ​പ മു​ത​ൽ ഈ​ടാ​ക്കാ​നാ​ണ് നി​ല​വി​ൽ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. നി​ര​ക്കു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ബോ​ർ​ഡ് ന​ഗ​ര​സ​ഭ സ്ഥാ​പി​ക്കും. ടാ​ക്സി സ്റ്റാ​ൻ​ഡു​ക​ളി​ൽ ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി സം​ഘ​ട​ന സ്ഥാ​പി​ച്ച ബോ​ർ​ഡ് നീ​ക്കും. പ​ക​രം ന​ഗ​ര​സ​ഭ ബോ​ർ​ഡ് സ്ഥാ​പി​ക്കും.