നെ​ടു​ങ്ക​ണ്ടം സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ തു​റ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല
Monday, July 22, 2019 10:33 PM IST
നെ​ടു​ങ്ക​ണ്ടം: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് പൂ​ട്ടി​യ നെ​ടു​ങ്ക​ണ്ടം സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. ഇ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​വും പ​രി​ശീ​ല​ന​വും വൈ​കു​ക​യാ​ണ്. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് 22 കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ലാ​യ​തോ​ടെ​യാ​ണ് ഹോ​സ്റ്റ​ൽ പൂ​ട്ടി​യ​ത്. വേ​ണ്ട​ത്ര ശു​ചി​ത്വ​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ​ശേ​ഷ​മേ ഹോ​സ്റ്റ​ൽ തു​റ​ക്കാ​വു​യെ​ന്ന് സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്നു. 30 ആ​ണ്‍​കു​ട്ടി​ക​ളും 25 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചു​കാ​യി​ക പ​രി​ശീ​ല​ന​വും പ​ഠ​ന​വും ന​ട​ത്തു​ന്ന​ത്. മേ​ഖ​ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലു​മാ​ണ് ഇ​വ​ർ പ​ഠി​ച്ചി​രു​ന്ന​ത്. കാ​സ​ർ​ഗോ​ഡ് പോ​ലു​ള്ള വി​ദൂ​ര ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് അ​ധി​ക​വും. ഹോ​സ്റ്റ​ൽ പൂ​ട്ടി​യ​തോ​ടെ 55 വി​ദ്യാ​ർ​ഥി​ക​ളും വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി.
ര​ണ്ടാ​ഴ്ച​യാ​യി ഇ​വ​രു​ടെ പ​ഠ​നം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ൻ അം​ഗ​ങ്ങ​ൾ, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് മേ​ഴ്സി​ക്കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ ഹോ​സ്റ്റ​ൽ സ​ന്ദ​ർ​ശി​ക്കു​ക​യും ബ​ദ​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കെ​ട്ടി​ട​മാ​ണ് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത് ഒ​രു​വ​ർ​ഷ​ത്തേ​യ്ക്ക് വി​ട്ടു​ന​ൽ​കാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ​മ്മ​തം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ വൈ​കു​ക​യാ​ണ്.
നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണ് ഹോ​സ്റ്റ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കെ​ട്ടി​ടം സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​നു വി​ട്ടു​ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​രു​ന്നു. നി​ല​വി​ൽ ഹോ​സ്റ്റ​ലി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ക​യാ​ണ്. ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കി​യാ​ൽ ഇ​വി​ടെ​ത്ത​ന്നെ ഹോ​സ്റ്റ​ൽ തു​ട​ർ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യും. ക​ഴി​ഞ്ഞ ഒ​ൻ​പ​ത് വ​ർ​ഷ​ക്കാ​ല​മാ​യി ഇ​തേ കെ​ട്ടി​ട​ത്തി​ലാ​ണ് ഹോ​സ്റ്റ​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്.