ബൊ​​​ലേ​​​റോ​​​യ്ക്കു​​​ള്ളി​​​ൽ ഡ്രൈ​​​വ​​​ർ മ​​​രി​​​ച്ചനി​​​ല​​​യി​​​ൽ
Monday, July 22, 2019 11:05 PM IST
ക​​​ട്ട​​​പ്പ​​​ന: റോ​​​ഡ​​​രി​​​കി​​​ൽ പാ​​​ർ​​​ക്ക് ചെ​​​യ്തി​​​രു​​​ന്ന ബൊ​​​ലേ​​​റോ​​​യ് ക്കു​​​ള്ളി​​​ൽ ഡ്രൈ​​​വ​​​റെ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. കാ​​​ഞ്ചി​​​യാ​​​ർ ക​​​ക്കാ​​​ട്ടു​​​ക​​​ട നി​​​ര​​​പ്പേ​​​ൽ കു​​​മാ​​​ര​​​ന്‍റെ മ​​​ക​​​ൻ കി​​​ഷോ​​​റാണ്(39) ​​​മ​​​രി​​​ച്ച​​​ത്. ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കി​​​ട്ട് ക​​​ന്പ​​​ത്തി​​​ന് വാ​​​ഹ​​​ന​​​വു​​​മാ​​​യി ഓ​​​ട്ടം പോ​​​യ കി​​​ഷോ​​​റി​​​നെ തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​ണ് വ​​​ള്ള​​​ക്ക​​​ട​​​വി​​​ൽ നി​​​ർ​​​ത്തി​​​യി​​​ട്ട ബൊ​​​ലേ​​​റോ​​​യ്ക്കു​​​ള്ളി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഡ്രൈ​​​വ​​​റു​​​ടെ പി​​​ന്നി​​​ലെ സീ​​​റ്റി​​​ൽ കി​​​ട​​​ക്കു​​​ന്ന നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു മൃ​​​ത​​​ദേ​​​ഹം. ഗ്ലാ​​​സു​​​ക​​​ൾ അ​​​ട​​​ച്ചി​​​ട്ട നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. രാ​​​വി​​​ലെ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​ണ് വാ​​​ഹ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ ഇ​​​ദ്ദേ​​​ഹ​​​ത്തെ ക​​​ണ്ട​​​ത്.

ക​​​ട്ട​​​പ്പ​​​ന പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി മേ​​​ൽ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു. ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ദ​​​ഗ്ധ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി തെ​​​ളി​​​വെ​​​ടു​​​ത്തു. മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റു​​​മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​യി. സം​​​സ്കാ​​​രം ഇ​​​ന്ന് നാ​​​ലി​​​ന് വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ. ഭാ​​​ര്യ സു​​​മി. മ​​​ക്ക​​​ൾ: വി​​​സ്മ​​​യ, സാ​​​യ​​​ന്ത്.