അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് നി​യ​ന്ത്രി​ക്കാ​ൻ ആ​രു​മി​ല്ല; നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡ് നോ​ക്കു​കു​ത്തി
Tuesday, July 23, 2019 9:44 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ പോ​ലീ​സ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ൾ​ക്ക് പു​ല്ലു​വി​ല. പാ​ർ​ക്കിം​ഗ് നി​രോ​ധി​ത മേ​ഖ​ല​യി​ൽ ബോ​ർ​ഡു​ക​ളോ​ട് ചേ​ർ​ന്നു ത​ന്നെ​യാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ്.

പ​ല​രും രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പാ​ർ​ക്കിം​ഗ് നി​രോ​ധി​ത മേ​ഖ​ല​ക​ളി​ൽ ഒ​തു​ക്കി​യി​ടു​ന്ന​ത്. ഗ​താ​ഗ​ത ത​ട​സ​ത്തി​നും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ഗ​മ​മാ​യ സ​ഞ്ചാ​ര​ത്തി​നും ത​ട​സ​മാ​കു​ന്ന അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കിം​ഗി​നു ത​ട​യി​ടാ​ൻ ട്രാ​ഫി​ക് പോ​ലീ​സും കാ​ര്യ​മാ​യി ശ്ര​മി​ക്കു​ന്നി​ല്ല.

ഇ​തോ​ടെ നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ൾ നോ​ക്കു​കു​ത്തി​ക​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​തി​രാ​വി​ലെ ത​ന്നെ ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​വും പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു നി​റ​യും. രാ​വി​ലെ റോ​ഡു​ക​ളു​ടെ വ​ശ​ത്ത് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത​തി​നു ശേ​ഷം വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ദൂ​ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ബ​സി​ൽ പോ​കു​ന്ന​വ​രു​ണ്ട്. അ​ന്പ​ലം ബൈ​പാ​സി​ലും മൂ​വാ​റ്റു​പു​ഴ റോ​ഡി​നെ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ലും റെ​സ്റ്റ്ഹൗ​സി​നു മു​ന്നി​ലും ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര കാ​ണാം.

അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്തു പോ​കു​ന്ന​ത് ട്രാ​ഫി​ക് കു​രു​ക്കി​നും വ​ഴി വ​യ്ക്കു​ന്നു. ഇ​തോ​ടെ​യാ​ണ് വി​വി​ധ സ്പോ​ണ്‍​സ​ർ​മാ​രെ ക​ണ്ടെ​ത്തി പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ചി​രി​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ നോ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ൾ പോ​ലീ​സ് സ്ഥാ​പി​ച്ച​ത്. ടൗ​ണി​ൽ അ​ൻ​പ​തോ​ളം സ്ഥ​ല​ങ്ങ​ളി​ൽ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടും ഇ​ത​വ​ഗ​ണി​ച്ചാ​ണ് ഫു​ട്പാ​ത്തും പാ​ത​യോ​ര​ങ്ങ​ളും കൈ​യേ​റി​യു​ള്ള പാ​ർ​ക്കിം​ഗ് അ​ന​സ്യൂ​തം തു​ട​രു​ന്ന​ത്. ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ പ​ട്രോ​ളിം​ഗും മ​റ്റും ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ണ്ടാ​ലും ക​ണ്ണ​ട​യ്ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ട്രാ​ഫി​ക് പോ​ലീ​സ്. ടൗ​ണി​ൽ ട്രാ​ഫി​ക് നി​യ​മം ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു പോ​കാ​നു​ള്ള റി​ക്ക​വ​റി വാ​ഹ​ന​ങ്ങ​ൾ നി​ല​വി​ൽ സ്റ്റേ​ഷ​നി​ൽ ഇ​ല്ല. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ത​ന്നെ വാ​ഹ​ന​ങ്ങ​ളു​ടെ ഗ്ലാ​സി​ൽ സ്റ്റി​ക്ക​ർ ഒ​ട്ടി​ച്ച് മ​ട​ങ്ങു​ക​യാ​ണ് പോ​ലീ​സ് ചെ​യ്യു​ന്ന​ത്. സ്റ്റി​ക്ക​ർ പ്രി​ന്‍റു ചെ​യ്യു​ന്ന​തും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ഫ​ണ്ട് ല​ഭി​ക്കി​ല്ലാ​യെ​ന്ന​താ​ണ് ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ പ​രി​ദേ​വ​നം.

ജി​ല്ല​യി​ലെ തി​ര​ക്കേ​റി​യ പ്ര​ധാ​ന ന​ഗ​ര​മെ​ന്ന നി​ല​യി​ൽ ഇ​വി​ടെ റി​ക്ക​വ​റി വെ​ഹി​ക്കി​ൾ വേ​ണ​മെ​ന്ന് നേ​ര​ത്തെ ത​ന്നെ വ​കു​പ്പ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. നി​ല​വി​ൽ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം ക​ണ്ണി​ൽ​പ്പെ​ട്ടാ​ലും ന​ട​പ​ടി സ്റ്റി​ക്ക​ർ ഒ​ട്ടി​ക്ക​ലി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങും. തു​ട​ർ ന​ട​പ​ടി പെ​റ്റി​ക്കേ​സി​ൽ ഒ​തു​ങ്ങു​ന്ന​തി​നാ​ൽ നി​യ​മ​ലം​ഘ​നം വീ​ണ്ടും തു​ട​രും. വാ​ഹ​ന ന​ന്പ​ർ ഉ​പ​യോ​ഗി​ച്ച് ഉ​ട​മ​സ്ഥ​നെ ക​ണ്ടെ​ത്താ​മെ​ന്ന് വ​ച്ചാ​ൽ ത​ന്നെ ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന പേ​രു​ക​ൾ മ​റ്റു പ​ല​രു​ടെ​യു​മാ​യി​രി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.