താലൂക്ക് ആശുപത്രി മോ​ർ​ച്ച​റി റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്നു
Tuesday, July 23, 2019 9:44 PM IST
ക​ട്ട​പ്പ​ന: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്കു​ള്ള റോ​ഡ് കാ​ല​വ​ർ​ഷ​ത്തി​ൽ ഇ​ടി​ഞ്ഞു​താ​ഴ്ന്നു. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ആ​ക്ഷേ​പ​മു​യ​രു​ക​യാ​ണ്.

കോ​ണ്‍​ക്രീ​റ്റ് വീ​ണ്ടു​കീ​റു​ക​യും ഇ​ടി​ഞ്ഞു​താ​ഴു​ക​യും ചെ​യ്ത​തോ​ടെ ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. 15 ല​ക്ഷം രൂ​പ​യാ​ണ് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടാ​ണ് ത​ക​ർ​ച്ച​യ്ക്ക് വ​ഴി​തെ​ളി​ച്ച​തെ​ന്നു പ​റ​യു​ന്നു.
റോ​ഡി​ന്‍റെ ഒ​രു​വ​ശം വ​ലി​യ ഗ​ർ​ത്ത​മാ​ണ്.

കൂ​ടാ​തെ കൈ​വ​രി​യും അ​ശാ​സ്ത്രീ​യ​മാ​യാ​ണ് നി​ർ​മി​ച്ച​തെ​ന്നും പ​രാ​തി​യു​ണ്ട്. വൈ​ദ്യു​തി പോ​സ്റ്റി​ലാ​ണ് കൈ​വ​രി താ​ങ്ങി നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​ധാ​ന റോ​ഡി​ൽ​നി​ന്നു മോ​ർ​ച്ച​റി​യി​ലേ​ക്കു​ള്ള പാ​ത ഇ​റ​ക്ക​വും വ​ള​വും നി​റ​ഞ്ഞ​താ​ണ്. മു​ന്പു​ണ്ടാ​യി​രു​ന്ന ത​റ​യോ​ട് ഇ​ള​കി കാ​ൽ​ന​ട​യാ​ത്ര ദു​ഷ്ക​ര​മാ​യ​തോ​ടെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്നാ​ണ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​ത്.