വെ​ള്ള​ത്തൂ​വ​ൽ - മൂ​ന്നാ​ർ റോ​ഡി​ൽ യാ​ത്ര​ദു​രി​തം രൂ​ക്ഷ​മാ​യി
Tuesday, July 23, 2019 9:44 PM IST
വെ​ള്ള​ത്തൂ​വ​ൽ: വെ​ള്ള​ത്തൂ​വ​ൽ - മൂ​ന്നാ​ർ റോ​ഡി​ൽ യാ​ത്ര ദു​രി​ത​ത്തി​ലാ​യി. ഈ ​റൂ​ട്ടി​ൽ കു​ത്തു​പാ​റ​യ്ക്കു​താ​ഴെ ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു​പോ​യ റോ​ഡ് പി​ഡ​ബ്ല്യു​ഡി പു​ന​ർ​നി​ർ​മി​ച്ചെ​ങ്കി​ലും പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തി​നാ​ൽ ഇ​വി​ടം ചെ​ളി​ക്കു​ണ്ടാ​യി. 20 മീ​റ്റ​റോ​ളം വ​രു​ന്ന റോ​ഡി​നി​രു​വ​ശ​വും കെ​ട്ടി​യു​യ​ർ​ത്തി ക​ലു​ങ്ക് നി​ർ​മി​ച്ച് മ​ണ്ണി​ട്ടു​നി​ക​ത്തി ക​രാ​റു​കാ​ര​ൻ സ്ഥ​ലം​വി​ട്ട​താ​യി പ​റ​യു​ന്നു. മ​ഴ തു​ട​ങ്ങി​യ​തോ​ടെ ഇ​വി​ടെ ചെ​ളി​നി​റ​ഞ്ഞ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി. പ​ല വാ​ഹ​ന​ങ്ങ​ളും അ​പ​ക​ടത്തി​ൽ​പെ​ടു​ക​യും ചെ​യ്തു. മു​ട്ടി​നൊ​പ്പം ചെ​ളി നി​റ​ഞ്ഞ​തി​നാ​ൽ കാ​ൽ​ന​ട യാ​ത്ര​പോ​ലും ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്.

നി​ര​വ​ധി സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളും ജി​ല്ല, താ​ലൂ​ക്ക് ആ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ​ന്നു​പോ​കു​ന്ന ജീ​വ​ന​ക്കാ​രും മ​റ്റു യാ​ത്ര​ക്കാ​രും ഇ​തുമൂ​ലം ദു​രി​ത​ത്തി​ലാ​യി.