അ​വ​ശ​നാ​യ മ​ത്താ​യി​യെ സ്നേ​ഹ​മ​ന്ദി​രം ഏ​റ്റെ​ടു​ത്തു
Tuesday, July 23, 2019 9:44 PM IST
ചെ​റു​തോ​ണി: ഭാ​ര്യ​യും മ​ക്ക​ളും ഉ​പേ​ക്ഷി​ച്ചു​പോ​യ എ​ഴു​പ​തു​കാ​ര​നാ​യ മ​ത്താ​യി​ക്ക് പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​രം അ​ഭ​യം​ന​ൽ​കി. ഏ​റെ നാ​ളു​ക​ളാ​യി കോ​ത​മം​ഗ​ലം, അ​ടി​മാ​ലി ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ബൈ​സ​ണ്‍​വാ​ലി പ്ര​ദേ​ശ​ത്ത് താ​മ​സി​ച്ചി​രു​ന്ന മ​ത്താ​യി​യു​ടെ ഭാ​ര്യ​യും മ​ക്ക​ളും വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ഉ​പേ​ക്ഷി​ച്ചു​പോ​യ​താ​യി പ​റ​യ​പ്പെ​ടു​ന്നു. നി​രാ​ശ​യാ​ലും രോ​ഗ​ത്താ​ലും തീ​ർ​ത്തും അ​വ​ശ​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന് അ​ടു​ത്ത​കാ​ല​ത്തു​ണ്ടാ​യ വീ​ഴ്ച​യി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​നു​ശേ​ഷം പ​ര​സ്പ​ര​ബ​ന്ധ​മി​ല്ലാ​തെ സം​സാ​രി​ക്കു​ക​യും പെ​രു​മാ​റു​ക​യും ചെ​യ്യാ​ൻ തു​ട​ങ്ങി. ഏ​റെ ചി​കി​ത്സ ല​ഭി​ച്ചെ​ങ്കി​ലും മ​രു​ന്നും ഭ​ക്ഷ​ണ​വും ക​ഴി​ക്കാ​ൻ​പോ​ലും ഇ​പ്പോ​ഴും ബു​ദ്ധി​മു​ട്ടി​ലാ​ണ്. ഇ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ക്കു​വാ​ൻ ആ​രു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​രം മ​ത്താ​യി​യെ ഏ​റ്റെ​ടു​ത്ത​ത്.