ക​ന്പ​ക​ക്കാ​നം കൂ​ട്ട​ക്കൊ​ല: നാ​ലു ദി​വ​സ​ത്തി​ന​കം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും
Tuesday, July 23, 2019 9:46 PM IST
തൊ​ടു​പു​ഴ: ക​ന്പ​ക​ക്കാ​നം കൂ​ട്ട​ക്കൊ​ല​ക്കേ​സ് ന​ട​ന്നി​ട്ട് ഒ​രു വ​ർ​ഷം തി​ക​യു​ന്ന​തി​ന് അ​ഞ്ചു ദി​വ​സം ബാ​ക്കി നി​ൽ​ക്കെ കോ​ട​തി​യി​ൽ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു. ശ​നി​യാ​ഴ്ച​ക്കു​ള്ളി​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നാ​ണ് നീ​ക്കം. ക​ഴി​ഞ്ഞ ജൂ​ലൈ 29നാ​യി​രു​ന്നു നാ​ടി​നെ ഞെ​ട്ടി​ച്ച അ​രും​കൊ​ല​ക​ൾ ന​ട​ന്ന​ത്. വ​ണ്ണ​പ്പു​റം ക​ന്പ​ക​ക്കാ​നം കാ​നാ​ട്ട് കൃ​ഷ്ണ​ൻ (54), ഭാ​ര്യ സു​ശീ​ല (50), മ​ക്ക​ളാ​യ ആ​ർ​ഷ (21), അ​ർ​ജു​ൻ (17) എ​ന്നി​വ​രെ അ​ടി​ച്ചും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്തി വീ​ടി​നു സ​മീ​പം കു​ഴി​ച്ചു​മൂ​ടു​ക​യാ​യി​രു​ന്നു. ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം 2018 ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​യു​ന്ന​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ദൃ​ക്സാ​ക്ഷി​ക​ളി​ല്ലാ​തി​രു​ന്ന കേ​സി​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളും സാ​ഹ​ച​ര്യ​തെ​ളി​വു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് അ​ന്വേ​ഷ​ണ സം​ഘം കേ​സ് തെ​ളി​യി​ച്ച​ത്.
കൊ​ല​പാ​ത​ക​ത്തി​ൽ നാ​ലു പ്ര​തി​ക​ളെ​യാ​ണ് പ്ര​തി ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. കൊ​ല​പാ​ത​കം ന​ട​ത്തി​യ അ​ടി​മാ​ലി കൊ​ര​ങ്ങാ​ട്ടി തേ​വ​ർ​കു​ടി​യി​ൽ അ​നീ​ഷ്, തൊ​ടു​പു​ഴ കാ​രി​ക്കോ​ട് സാ​ലി​ഭ​വ​നി​ൽ ലി​ബീ​ഷ് ബാ​ബു എ​ന്നി​വ​രാ​ണ് പ്ര​ധാ​ന പ്ര​തി​ക​ൾ. കൊ​ല​പാ​ത​ക​ത്തി​നും മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ​വു​ചെ​യ്യു​ന്ന​തി​നു​മാ​യി കൈ​യു​റ വാ​ങ്ങി​ക്കൊ​ടു​ത്ത തൊ​ടു​പു​ഴ ആ​ന​ക്കൂ​ട് ചാ​ത്ത​ൻ​മ​ല ഇ​ല​വു​ങ്ക​ൽ ശ്യാം​പ്ര​സാ​ദ്, മോ​ഷ്ടി​ച്ച സ്വ​ർ​ണം പ​ണ​യം വ​ക്കാ​ൻ സ​ഹാ​യി​ച്ച മൂ​വാ​റ്റു​പു​ഴ വെ​ള്ളൂ​ർ​ക്കു​ന്ന് പ​ട്ട​രു​മ​ഠ​ത്തി​ൽ സ​നീ​ഷ് എ​ന്നി​വ​രും കേ​സി​ൽ പ്ര​തി​ക​ളാ​ണ്. കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ൽ നി​ന്നും സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൊ​ല​പാ​ത​കം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. അ​നീ​ഷി​ന്‍റെ സു​ഹൃ​ത്തും അ​ടി​മാ​ലി സ്വ​ദേ​ശി​യു​മാ​യ മ​ന്ത്ര​വാ​ദി​യെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​തി ചേ​ർ​ക്കാ​ൻ പോ​ലീ​സ് ഉ​ദ്ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​യാ​ൾ​ക്ക് കൊ​ല​യി​ൽ പ​ങ്കു​ള്ള​താ​യി തെ​ളി​വി​ല്ലാ​ത്ത​തി​നാ​ൽ ഇ​യാ​ളെ ഒ​ഴി​വാ​ക്കി സാ​ക്ഷി​യാ​ക്കി. കേ​സി​ലെ പ്ര​തി​ക​ളെ​ല്ലാം ത​ന്നെ ഇ​പ്പോ​ൾ ജാ​മ്യ​ത്തി​ലാ​ണ്. കൊ​ല്ല​പ്പെ​ട്ട നാ​ലു​പേ​രു​ടേ​യും ഡി​എ​ൻ​എ പ​രി​ശോ​ധ​നാ​ഫ​ലം കി​ട്ടാ​ൻ വൈ​കി​യ​തി​നാ​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ വൈ​കി​യ​ത്. എ​ങ്കി​ലും പ്ര​തി​ക​ൾ​ക്കെ​തി​രെ പ​ഴു​ത​ട​ച്ചു​ള്ള കു​റ്റ​പ​ത്ര​മാ​ണ് പോ​ലീ​സ് ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി അ​ന്വേ​ഷ​ണ സം​ഘം പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി കെ.​പി.​ജോ​സാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ൻ. മി​ക​ച്ച അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ കേ​സ് തെ​ളി​യി​ച്ച അ​ന്വേ​ഷ​ണ സം​ഘ​ത്തെ ഡി​ജി​പി ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു.