സ​ർ​ഫാ​സി നി​യ​മം: അ​ഡ്ഹോ​ക്ക് ക​മ്മി​റ്റിയോ​ഗം 25​നു തൊ​ടു​പു​ഴ​യി​ൽ
Tuesday, July 23, 2019 9:48 PM IST
ഇ​ടു​ക്കി: സ​ർ​ഫാ​സി നി​യ​മ​പ്ര​കാ​രം എ​ടു​ത്തി​ട്ടു​ള്ള ന​ട​പ​ടി​ക​ൾ മൂ​ലം സം​സ്ഥാ​ന​ത്ത് ഉ​ള​വാ​യി​ട്ടു​ള്ള അ​വ​സ്ഥാ​വി​ശേ​ഷ​ത്തെ​ക്കു​റി​ച്ച് പ​ഠി​ച്ച് നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് എ​സ്. ശ​ർ​മ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി രൂ​പീ​ക​രി​ച്ച അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​യു​ടെ യോ​ഗം 25ന് ​രാ​വി​ലെ 11നു ​തൊ​ടു​പു​ഴ മു​ൻ​സി​പ്പ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും.
ജി​ല്ല​യി​ലെ സാ​മാ​ജി​ക​ർ, പൊ​തു​ജ​ന​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ, ക​ർ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ, സ​ർ​ഫാ​സി നി​യ​മം മൂ​ലം ജ​പ്തി​ന​ട​പ​ടി നേ​രി​ടു​ന്ന​വ​ർ, സ​മ​ര​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രി​ൽ നി​ന്നും നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ സം​ബ​ന്ധി​ച്ച് അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും പ​രാ​തി​ക​ളും സ്വീ​ക​രി​ക്കും. യോ​ഗ​ത്തി​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​നെ കൂ​ടാ​തെ 11 അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും.