വി​ൽ​ക്കാ​ത്ത ടി​ക്ക​റ്റി​ലൂ​ടെ ടോ​മി​ക്ക് 65 ല​ക്ഷം അ​ടി​ച്ചു
Tuesday, July 23, 2019 9:48 PM IST
തൊ​ടു​പു​ഴ: വി​ൽ​ക്കാ​തെ ബാ​ക്കി വ​ന്ന ടി​ക്ക​റ്റി​ലൂ​ടെ ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നെ തേ​ടി ഭാ​ഗ്യ​ദേ​വ​ത​യെ​ത്തി. തെ​ക്കും​ഭാ​ഗ​ത്ത് ലോ​ട്ട​റി വി​ൽ​പ​ന ന​ട​ത്തു​ന്ന പൊ​ൻ​കു​ന്നേ​ൽ ടോ​മി സെ​ബാ​സ്റ്റ്യ​നാ​ണ് വി​ൻ​വി​ൻ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ 65 ല​ക്ഷം രൂ​പ ല​ഭി​ച്ച​ത്.
വി​റ്റു പോ​കാ​തെ കൈ​യി​ൽ സൂ​ക്ഷി​ച്ച ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​ന​മ​ടി​ച്ച​ത്. ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്ന് 150-ഓ​ളം ടി​ക്ക​റ്റു​ക​ൾ കൈ​യി​ൽ മി​ച്ചം വ​ന്നി​രു​ന്നു. മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ർ ടി​ക്ക​റ്റു​ക​ൾ തി​രി​കെ​യെ​ടു​ക്കാ​ത്ത​തി​നാ​ൽ വ​ലി​യ ന​ഷ്ടം സം​ഭ​വി​ക്കു​മെ​ന്ന വി​ഷ​മ​ത്തി​നി​ട​യി​ലാ​ണ് ഒ​ന്നാം സ​മ്മാ​നം തേ​ടി​യെ​ത്തി​യ​ത്. അ​ഞ്ചു വ​ർ​ഷ​മാ​യി തെ​ക്കും​ഭാ​ഗം ജം​ഗ്ഷ​നി​ൽ ടോ​മി ഭാ​ഗ്യ​ക്കു​റി വി​ൽ​പ​ന ന​ട​ത്തി വ​രി​ക​യാ​ണ്.
നേ​ര​ത്തെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ജോ​ലി കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ലോ​ട്ട​റി വി​ൽ​പ്പ​ന​യി​ലേ​യ്ക്കു തി​രി​ഞ്ഞ​ത്. ആ​കെ​യു​ള്ള അ​ഞ്ചു സെ​ന്‍റ് സ്ഥ​ല​ത്തെ വി​ട്ടി​ലാ​ണ് താ​മ​സം. 2016-ൽ ​ടോ​മി വി​ൽ​പ്പ​ന ന​ട​ത്തി​യ കാ​രു​ണ്യ ടി​ക്ക​റ്റി​ന് ഒ​ന്നാം സ​മ്മാ​ന​മാ​യ ഒ​രു കോ​ടി ല​ഭി​ച്ചി​രു​ന്നു. സ​മ്മാ​നാ​ർ​ഹ​മാ​യ ഡ​ബ്ല്യു​ജി 604008 ന​ന്പ​ർ ടി​ക്ക​റ്റ് തെ​ക്കും​ഭാ​ഗം സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഏ​ൽ​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ടോ​മി കാ​വാ​ലം ടി​ക്ക​റ്റ് ഏ​റ്റു വാ​ങ്ങി. ഭാ​ര്യ മോ​ളി​യും മ​ക്ക​ളാ​യ സോ​ണി​യ, സോ​ബി​ൻ, സോ​ന എ​ന്നി​വ​ര​ട​ങ്ങി​യ​താ​ണ് ടോ​മി​യു​ടെ കു​ടും​ബം.