പൊ​ളി​ച്ചു നീ​ക്കി​യ വീ​ടി​നു നി​കു​തി ചു​മ​ത്തി​യ ന​ഗ​ര​സ​ഭ​യ്ക്കെ​തി​രെ കൗ​ണ്‍​സി​ല​റു​ടെ പ്ര​തി​ഷേ​ധം
Tuesday, July 23, 2019 9:48 PM IST
തൊ​ടു​പു​ഴ: പു​തി​യ വീ​ടു നി​ർ​മി​ക്കു​ന്ന​തി​നാ​യി പൊ​ളി​ച്ചു നീ​ക്കി​യ ത​ന്‍റെ പ​ഴ​യ വീ​ടി​ന് കെ​ട്ടി​ട​നി​കു​തി അ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ​യു​ടെ നോ​ട്ടീ​സ് ല​ഭി​ച്ച​തി​നെ​തി​രെ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ൽ ഭ​ര​ണ​ക​ക്ഷി കൗ​ണ്‍​സി​ല​റു​ടെ പ്ര​തി​ഷേ​ധം. പ​തി​നാ​റാം വാ​ർ​ഡ് മു​സ്ലീം ​ലീ​ഗ് കൗ​ണ്‍​സി​ല​ർ അ​നി​ൽ​കു​മാ​റാ​ണ് കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ രം​ഗ​ത്ത് വ​ന്ന​ത്.
2016-ലാ​ണ് അ​നി​ൽ​കു​മാ​ർ പ​ഴ​യ​വീ​ട് പൊ​ളി​ച്ച് പു​തി​യ​വീ​ട് നി​ർ​മി​ക്കു​ന്ന​ത്. പി​ന്നീ​ട് പൊ​ളി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ നി​കു​തി ഒ​ഴി​വാ​ക്കി​ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 2017-ൽ ​റ​വ​ന്യു വി​ഭാ​ഗ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.
എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം കെ​ട്ടി​ട നി​കു​തി അ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് കി​ട്ടു​ക​യാ​യി​രു​ന്നു. ഓ​ഫീ​സി​ലെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​ന്ന​ത്തെ അ​പേ​ക്ഷ പോ​ലും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് അ​നി​ൽ​കു​മാ​ർ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ആ​രോ​പി​ച്ചു. അ​നി​ൽ​കു​മാ​ർ വി​ഷ​യം ത​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ലെ​ന്നും എ​ത്ര​യും വേ​ഗം പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ആ​ന്‍റ​ണി അ​റി​യി​ച്ചു. കോ​താ​യി​ക്കു​ന്നി​ൽ സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​നാ​യി ഒ​ൻ​പ​ത​ര ഏ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി അം​ഗ​ങ്ങ​ളാ​യ ബാ​ബു പ​ര​മേ​ശ്വ​ര​നും മാ​യാ​ദി​നു​വും കൊ​ണ്ടു വ​ന്ന പ്ര​മേ​യം ച​ർ​ച്ച​ക്കെ​ടു​ക്കാ​ത്ത​തി​ൽ ഇ​വ​ർ പ്ര​തി​ഷേ​ധി​ച്ചു.
പ്ര​ള​യ​ത്തെ​തു​ട​ർ​ന്നു​ണ്ടാ​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ​ക്ക് സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​ത്. ന​ഗ​ര​സ​ഭ പാ​ർ​ക്കി​ലെ ടോ​യി​ല​റ്റി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യെ സം​ബ​ന്ധി​ച്ചും ബാ​ബു പ​ര​മേ​ശ്വ​ര​ൻ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു. ഒ​ൻ​പ​തു ല​ക്ഷം മു​ട​ക്കി ടൗ​ണ്‍​ഹാ​ളി​ലെ ലി​ഫ്റ്റ് ന​വീ​ക​രി​ച്ചി​ട്ടും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കാ​ത്ത​തി​ൽ കെ.​കെ.​ഷിം​നാ​സ് പ്ര​തി​ഷേ​ധി​ച്ചു. ചി​ല ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​രാ​റു​കാ​ർ​ക്കു​മെ​തി​രെ ക​ക്ഷി​ഭേ​ദ​മ​ന്യേ കൗ​ണ്‍​സി​ല​ർ​മാ​ർ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു. ന​ഗ​ര​സ​ഭാ കെ​ട്ടി​ടം ന​വീ​ക​രി​ച്ച​തി​ൽ അ​ശാ​സ്ത്രീ​യ​ത​യു​ണ്ടെ​ന്നും അ​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും ക​രാ​റു​കാ​രു​ടേ​യും വീ​ഴ്ച​യാ​ണെ​ന്നും കൗ​ണ്‍​സി​ല​ർ​മാ​ർ യോ​ഗ​ത്തി​ൽ ആ​രോ​പി​ച്ചു.