പ്ര​കൃ​തിക്ഷോ​ഭം: ടൂ​റി​സം മേ​ഖ​ല​യ്ക്കും ക​ടു​ത്ത പ്ര​ഹ​രം
Tuesday, August 13, 2019 10:30 PM IST
രാ​ജാ​ക്കാ​ട്: പേ​മാ​രി​യി​ൽ പാ​ടേ ത​ക​ർ​ന്ന് ഇ​ടു​ക്കി​യി​ലെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല.

മ​ഴ​യ്ക്ക് ശ​മ​ന​മാ​യെ​ങ്കി​ലും വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് വി​ല​ക്ക് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ സെ​ന്‍റ​റു​ക​ൾ പ​ല​തും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഉ​പ​ജീ​വ​ന​ത്തി​ന് വ​ക ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന ചെ​റു​കി​ട വ്യാ​പാ​രി​ക​ളും ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ പാ​ടേ ത​ക​ർ​ന്ന ഇ​ടു​ക്കി​ക്ക് ക​ര​ക​യ​റാ​നു​ണ്ടാ​യി​രു​ന്ന ഏ​ക പ്ര​തീ​ക്ഷ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ്ര​ള​യ ദു​രി​ത​ത്തി​ൽ​നി​ന്ന് ക​ര​ക​യ​റും​മു​ന്പേ വീ​ണ്ടു​മെ​ത്തി​യ പെ​രു​മ​ഴ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. വെ​ള്ള​വും ചെ​ളി​യും ക​യ​റി​യ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ്.

വി​ല​ക്ക് നീ​ങ്ങി​യാ​ൽ സ​ഞ്ചാ​രി​ക​ളു​ടെ ​വ​ര​വ് വ​ർ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഡി​ടി​പി​സി​യും. ടൂ​റി​സ്റ്റു​ക​ൾ എ​ത്താ​താ​യ​തോ​ടെ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ള​ട​ക്കം പ​ട്ടി​ണി​യു​ടെ ന​ടു​വി​ലാ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ വാ​യ്പത്തവ​ണ അ​ട​യ്ക്കാ​ൻ​ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

കാ​ർ​ഷി​ക മേ​ഖ​ല​യി​ല​ട​ക്കം ക​ന​ത്ത തി​രി​ച്ച​ടി​യേ​റ്റ ഇ​ടു​ക്കി​ക്ക് മുന്പോ​ട്ടു​ള്ള ഏ​ക പ്ര​തീ​ക്ഷ​യും ടൂ​റി​സം മേ​ഖ​ല മാ​ത്ര​മാ​ണ്.