ക്ഷീ​ര​ക​ർ​ഷ​ക മാ​ർ​ച്ചി​ൽ പ്ര​തി​ഷേ​ധം ഇ​ര​ന്പി
Wednesday, August 14, 2019 9:59 PM IST
തൊ​ടു​പു​ഴ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ജി​ല്ല​യി​ലെ ക്ഷീ​ര ക​ർ​ഷ​ക​ർ കേ​ര​ള സ്റ്റേ​റ്റ് മി​ൽ​ക്ക് സൊ​സൈ​റ്റീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് തൊ​ടു​പു​ഴ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ലും ധ​ർ​ണ​യി​ലും പ​ങ്കെ​ടു​ത്ത​ത് നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ.
ക്ഷീ​ര ക​ർ​ഷ​ക​രോ​ട് അ​ധി​കൃ​ത​ർ കാ​ട്ടു​ന്ന അ​വ​ഗ​ണ​നയ്​ക്കെ​തി​രേ ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം ഇ​ര​ന്പി. കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യെ അ​വ​ഗ​ണി​ച്ചാ​ണ് സ്ത്രീ​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​ക​ട​ന​ത്തി​ലും ധ​ർ​ണ​യി​ലും പ​ങ്കെ​ടു​ത്ത​ത്. തൊ​ടു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി അ​ന്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​ടി. ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ബ്ര​ഹാം ജോ​സ​ഫ്, ജോ​സു​കു​ട്ടി അ​രീ​പ്പ​റ​ന്പി​ൽ ക​ട്ട​പ്പ​ന, എ​സ്.​വി​ജു നെ​ടു​ങ്ക​ണ്ടം, സോ​ണി ഇ​ടു​ക്കി, ബി​ജു പോ​ൾ പീ​രു​മേ​ട്, ജോ​ണി അ​ടി​മാ​ലി, ജോ​സു​കു​ട്ടി അ​രീ​പ്പ​റ​ന്പി​ൽ, ര​മേ​ശ് തോ​ട്ട​ത്തി​ൽ തൊ​ടു​പു​ഴ, ജോ​ണ്‍​സ​ണ്‍ ജോ​ർ​ജ് വെ​ട്ടി​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സാ​ജു മാ​ത്യു കാ​ര​ക്കു​ന്നേ​ൽ സ്വാ​ഗ​ത​വും സാ​ജു കു​ര്യാ​ക്കോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.
പാ​ൽ​വി​ല വ​ർ​ധി​പ്പി​ക്കു​ക, കാ​ലി​ത്തീ​റ്റ വി​ല​വ​ർ​ധ​ന​വ് ത​ട​യു​ക, അ​ന്യ സം​സ്ഥാ​ന​ത്തു നി​ന്നും വ​രു​ന്ന പാ​ലി​ന്‍റെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ക, പാ​ൽ​വി​ല ഇ​ൻ​സെ​ൻ​റീ​വ് ലി​റ്റ​റി​ന് 10 രൂ​പ​യാ​ക്കു​ക​യും 12 മാ​സം ല​ഭി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ക്ഷീ​ര​ക​ർ​ഷ​ക​രെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, ക്ഷീ​ര ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ക, മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.