പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് 20000 രൂ​പ​വീതം സ​ഹാ​യം ന​ൽ​കി
Friday, August 16, 2019 10:04 PM IST
ക​ട്ട​പ്പ​ന: പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി​യി​ൽ വീ​ട് പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ട് മാ​റി താ​മ​സി​ക്കേ​ണ്ടി​വ​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് മു​നി​സി​പ്പാ​ലി​റ്റി 20000 രൂ​പവീതം അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ൽ​കി. പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച സ​മി​തി​യാ​ണ് സ​ഹാ​യ ധ​നം ന​ൽ​കി​യ​ത്.
ധ​ന​സ​ഹാ​യ വി​ത​ര​ണം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
മു​നി​സി​പ്പ​ൽ അ​ങ്ക​ണ​ത്തി​ൽ സ്വാ​ത​ന്ത്യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി​യി​ലാ​ണ് സ​ഹാ​യ​വി​ത​ര​ണം ന​ട​ന്ന​ത്.
വി​ല്ലേ​ജ് ഓ​ഫീ​സ​റും മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യും അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റും അ​ട​ങ്ങു​ന്ന സ​ബ് ക​മ്മി​റ്റി ത​യാ​റാ​ക്കി​യ ലി​സ്റ്റി​ലെ ആ​റു കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്.
സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട്ടി​ലെ പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് ന​ട​ത്തി​യ വി​ഭ​വ​ശേ​ഖ​ര​ണ​ത്തി​ൽ 22 ല​ക്ഷം രൂ​പ​യു​ടെ വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ച്ചു. സാ​ധ​ന​ങ്ങ​ൾ വ​യ​നാ​ട് ജി​ല്ല​യി​ലെ ത​രി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​രും ആ​ദി​വാ​സി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന 1014 ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന ക്യാ​ന്പി​ലെ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​യ കാ​വും​മ​ന്ദ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും വി​ല്ലേ​ജ് ഓ​ഫീ​സ​റും​ചേ​ർ​ന്ന് സാ​ധ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.