ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ വെ​ട്ടി​ച്ചു​രു​ക്കി ഭൂ​മി​യാം​കു​ളം ഇ​ട​വ​ക
Friday, August 16, 2019 10:04 PM IST
ചെ​റു​തോ​ണി: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നാ​യി ഭൂ​മി​യാം​കു​ളം ഇ​ട​വ​ക തി​രു​നാ​ളി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ വെ​ട്ടി​ച്ചു​രു​ക്കി.
ഭൂ​മി​യാം​കു​ളം സെ​ന്‍റ്് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യു​ടെ പു​തു​ക്കി​പ​ണി​ത ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ ഡി​സം​ബ​ർ 26-നു ​ന​ട​ക്കും. ദേ​ദ​വാ​ല​യ കൂ​ദാ​ശ​യോ​ടൊ​പ്പം ഇ​ട​വ​ക തി​രു​നാ​ളും ആ​ഘോ​ഷി​ക്കു​ക​യാ​ണ്. ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്കാ​ണ് ഇ​ട​വ​ക സ​മൂ​ഹം പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്.
എ​ന്നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സം വി​വി​ധ ജി​ല്ല​ക​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ ചെ​ല​വു​ചു​രു​ക്കി ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ ഇ​ട​വ​ക പൊ​തു​യോ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​വ​ക വി​കാ​രി​യും ഇ​ടു​ക്കി രൂ​പ​ത ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ ഫാ.​മാ​ത്യു ത​ട​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ദു​രി​ത​ബാ​ധി​ത മേ​ഖ​ല​യി​ൽ 500 കൂ​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങു​ന്ന കി​റ്റ് ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​വ​ക​യി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും നേ​രി​ട്ടെ​ത്തി സാ​ധ​ന​ങ്ങ​ളും പ​ണ​വും സ്വ​രൂ​പി​ക്കാ​നാ​രം​ഭി​ച്ചു. ആ​ളു​ക​ൾ സം​ഭാ​വ​ന​യാ​യി ന​ൽ​കു​ന്ന തു​ക​യോ​ടൊ​പ്പം തി​രു​നാ​ളി​ന് പ്ര​തീ​ക്ഷി​ക്കു​ന്ന തു​ക​യി​ൽ​നി​ന്നും ഒ​രു​ഭാ​ഗം ദു​രി​ത​മേ​ഖ​ല​യി​ൽ സ​ഹാ​യ​ത്തി​നാ​യി മാ​റ്റി​വ​യ്ക്കും. സ​മാ​ഹ​രി​ക്കു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ സ്ഥ​ല​ത്ത് നേ​രി​ട്ടെ​ത്തി ദു​രി​ത​ബാ​ധി​ത​ർ​ക്ക് ന​ൽ​കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വി​കാ​രി ഫാ.​മാ​ത്യു ത​ട​ത്തി​ൽ അ​റി​യി​ച്ചു.