ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
Friday, August 16, 2019 11:36 PM IST
ചെ​റു​തോ​ണി: സ്വ​ന്തം വീ​ടി​നു​ മു​ന്നി​ല്‍ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ മ​രി​ച്ചു. വെ​ണ്‍മ​ണി ഇ​ഞ്ച​പ്പാ​റ ആ​ല​ക്ക​ള​ത്തി​ല്‍ വി​നോ​ദ് (50)ണ് ​മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ഓ​ട്ടം​പോ​യ​ശേ​ഷം തി​രി​കെ​വ​രു​മ്പോ​ള്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി ഇ​ഞ്ച​പ്പാ​റ​യി​ലെ വീ​ട്ടി​ലേ​ക്ക് ഓ​ട്ടോ​റി​ക്ഷ തി​രി​ക്കു​ന്ന​തി​നി​ടെ വാ​ഹ​നം മ​റി​യു​ക​യാ​യി​രു​ന്നു.

ഓ​ട്ടോ​റി​ക്ഷ​ക്ക​ടി​യി​ല്‍പെ​ട്ട വി​നോ​ദി​ന്‍റെ ത​ല ക​ല്ലി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ്ദം​കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ത​ന്നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ സം​സ്‌​ക​രി​ക്കും. ലൈ​ല​യാ​ണ് വി​നോ​ദി​ന്‍റെ ഭാ​ര്യ. ഏ​ക​മ​ക​ള്‍ പാ​ര്‍വ​തി.