ത​ക​ർ​ന്ന ഹെ​ഡ് പോസ്റ്റ് ഓഫീ​സ് റോ​ഡ് റീടാ​റിംഗ് നടത്തണം- പ്രിന്‍റേഴ്സ് അ​സോ.
Saturday, August 17, 2019 10:33 PM IST
തൊ​ടു​പു​ഴ: വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ വെ​ട്ടി​പൊ​ളി​ച്ച തൊ​ടു​പു​ഴ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡ് ഉ​ട​ൻ ന​ന്നാ​ക്ക​ണ​മെ​ന്ന് കേ​ര​ള പ്രി​ന്‍റഴ്സ് അ​സോ​സി​യേ​ഷ​ൻ തൊ​ടു​പു​ഴ താ​ലൂ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ടു​പു​ഴ വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​ൽ അ​സോ​സി​യേ​ഷ​ൻ ഇ​തു​സം​ബ​ന്ധി​ച്ച് നി​വേ​ദ​നം ന​ൽ​കി. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് പൊ​തു​ജ​ന​ങ്ങ​ൾ ന​ട​ന്നും വാ​ഹ​ന​ത്തി​ലും പോ​സ്റ്റ് ഓ​ഫീ​സി​ലേ​യ്ക്ക് സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണി​ത്.

മാ​ർ​ക്ക​റ്റ് റോ​ഡും കാ​ഞ്ഞി​ര​മ​റ്റം ബൈ​പാ​സ് റോ​ഡും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മെ​യി​ൻ ലി​ങ്ക് റോ​ഡാ​ണി​ത്. കൂ​ടാ​തെ മു​നി​സി​പ്പാ​ലി​റ്റി​യി​ലും നി​വേ​ദ​നം ന​ൽ​കി. അ​സോ​സി​യേ​ഷ​ൻ തൊ​ടു​പു​ഴ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ടോം ​ചെ​റി​യാ​ൻ, സെ​ക്ര​ട്ട​റി ജോ​സ് മീ​ഡി​യ, ട്ര​ഷ​റ​ർ ജോ​ർ​ജ് ഫൈ​ൻ, ബി​നു വി​ക്ട​റി, പോ​ൾ​സ​ണ്‍ ജെ​മി​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.