ന​വീ​ക​രി​ച്ച ബ്ല​ഡ് ബാ​ങ്ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Saturday, August 17, 2019 10:33 PM IST
തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ധു​നി​ക മെ​ഷി​ന​റി​ക​ളോ​ടു​കൂ​ടി​യ ന​വീ​ക​രി​ച്ച ബ്ല​ഡ് ബാ​ങ്കി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു. ആ​ശു​പ​ത്രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ത​മം​ഗ​ലം പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ക്രി​സ്റ്റി അ​റ​യ്ക്ക​ത്തോ​ട്ടം, എ​ച്ച്എ​ഫ്എ​ച്ച് ഡ​യ​റ്ക​ട​ർ സി​സ്റ്റ​ർ ത്രേ​സ്യാ​മ്മ പ​ള്ളി​ക്കു​ന്നേ​ൽ ,എ​ച്ച്എ​ഫ്എ​ച്ച് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ഡോ. ​ജോ​ണ്‍​സി മ​രി​യ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഇ.​വി. ജോ​ർ​ജ്, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ർ സ്മി​ത, ബ്ല​ഡ് ബാ​ങ്ക് ഇ​ൻ​ചാ​ർ​ജ് സി​സ്റ്റ​ർ സോ​ഫി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.