പ​ര​സ്പ​ര സ​ഹ​ക​ര​ണം വ​ഴി സാ​മൂ​ഹ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Saturday, August 17, 2019 10:33 PM IST
മൂ​വാ​റ്റു​പു​ഴ: പ​ര​സ്പ​ര​സ​ഹ​ക​ര​ണ​വും സ്നേ​ഹ​വും വ​ഴി സാ​മൂ​ഹ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നു കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ.
കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് കോ​ത​മം​ഗ​ലം രൂ​പ​ത നേ​തൃ​സ​മ്മേ​ള​ന​വും പ​ര​സ്പ​ര സ​ഹാ​യ​സാ​മൂ​ഹ്യ സു​ര​ക്ഷാ​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും മൂ​വാ​റ്റു​പു​ഴ നെ​സ്റ്റ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​തോ​മ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ​മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​താ​ഴ​ത്ത് ആ​മു​ഖ​പ്ര​സം​ഗ​വും ന​ട​ത്തി. പ​ര​സ്പ​ര സ​ഹാ​യ സാ​മൂ​ഹ്യ​സു​ര​ക്ഷാ​പ​ദ്ധ​തി പ്ര​സി​ഡ​ന്‍റ് ലോ​ന​പ്പ​ൻ വ​ടാ​ശേ​രി, വ​നി​താ​ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മോ​ളി ജോബി, മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫോ​റം പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. രാ​ജു, സി​സ്റ്റ​ർ ഷീ​ൻ മ​രി​യ, പോ​ൾ​സ​ണ്‍ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ വി​ത്സ​ണ്‍ പു​ല്ല​റ​യ്ക്ക​ൽ, മൈ​ക്കി​ൾ കെ. ​വ​ർ​ഗീ​സ്, ജോ​ളി ജോ​സ​ഫ്, ലി​ല്ലി​ക്കു​ട്ടി മാ​ത്യു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.