എ​ലി​പ്പ​നി: ഡോ​ക്സി ഡേ ​ദി​നാ​ച​ര​ണം നടത്തി
Saturday, August 17, 2019 10:36 PM IST
ഇടുക്കി: പ്ര​ള​യാ​ന​ന്ത​ര പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ടി​മാ​ലി​യി​ൽ ഡോ​ക്സി ഡേ ​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ അ​തി​വേ​ഗ​ത്തി​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള എ​ലി​പ്പ​നി​യെ പ്ര​തി​രോ​ധി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ഞ്ചാ​യ​ത്ത്, ആ​റോ​ഗ്യ വ​കു​പ്പ് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​പാ​ടി​യു​ടെ പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം അ​ടി​മാ​ലി ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പാ​രാ​ജീ​വ് നി​ർ​വ​ഹി​ച്ചു.

എ​ലി​പ്പ​നി​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ഡോ​ക്സി​ സൈ​ക്ലി​ൻ മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണം, ബോ​ധ​വ​ത്കര​ണം എ​ന്നി​വ​യും ച​ട​ങ്ങി​ൽ ന​ട​ന്നു. ആ​റ് ആ​ഴ്ച​ക​ളി​ൽ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തും.

മ​ഴ​യോ​ട​നു​ബ​ന്ധി​ച്ച് വീ​ട്ടി​ലും പുരയിടത്തിലും വെ​ള്ളം ക​യ​റി​യ​വ​രും മ​ണ്ണി​ലും വെ​ള്ള​ത്തി​ലും പ​ണി​യെ​ടു​ക്കു​ന്ന​വ​രും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും നി​ർ​ബ​ന്ധ​മാ​യും ഡോ​ക്സി​സൈ​ക്ലി​ൻ ഗു​ളി​ക​ക​ൾ ക​ഴി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ ആ​ര്യോ​ഗ്യ​കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മിറ്റി ചെ​യ​ർപേ​ഴ്സ​ണ്‍ മേ​രി യാ​ക്കോ​ബ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ എം .എ​ൻ. ശ്രീ​നി​വാ​സ​ൻ,പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഇ​.വി. ജോ​ർ​ജ്, പ്രി​ൻ​സി മാ​ത്യൂ, ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.