പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ ​നാ​ശം നേരിട്ട വ്യാ​പാ​രി​ക​ൾ​ക്കും സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണം
Saturday, August 17, 2019 10:36 PM IST
ചെ​റു​തോ​ണി: കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വ​സ്തു​വ​ക​ക​ൾ ന​ഷ്ട​പ്പെ​ടു​ക​യും സ​ന്പാ​ദ്യ​ങ്ങ​ൾ ഇ​ല്ലാ​താ​വു​ക​യും ചെ​യ്ത് ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രും സ​ന്ന​ദ്ധ പ്ര​സ്ഥാ​ന​ങ്ങ​ളും വ്യ​ക്തി​ക​ളും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് വ്യാ​പാ​രി സ​മൂ​ഹം എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​ന്നു​വെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ​ക​മ്മി​റ്റി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
ദു​ര​ന്ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ പ​തി​ന​യ്യാ​യി​ര​ത്തോ​ളം വ്യാ​പാ​രി​ക​ളി​ൽ​നി​ന്ന് ഫ​ണ്ട് ശേ​ഖ​ര​ണം ന​ട​ത്തും. സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം ഉ​ൾ​പ്പെ​ടെ ന​ഷ്ടം​ നേരിട്ട വ്യാ​പാ​രി​ക​ൾ​ക്കു​കൂ​ടി സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​നും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് എ​ത്തി​ച്ചു​ന​ൽ​കാ​നും വ്യാ​പാ​രി​ക​ൾ നേ​തൃ​ത്വം ന​ൽ​കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ദി​വാ​ക​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ, സ​ണ്ണി പ​യ്യ​ന്പി​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.