ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ റാ​ലി​ക്കി​ടെ ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് മ​ർ​ദ​നം
Sunday, August 18, 2019 10:09 PM IST
മ​റ​യൂ​ർ: ഐ​എ​ൻ​ടി​യു​സി ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ റാ​ലി​ക്കി​ടെ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച സ​ഹോ​ദ​ര​ങ്ങ​ളെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. മ​റ​യൂ​ർ - കോ​വി​ൽ​ക്ക​ട​വ് റോ​ഡി​ൽ വാ​ഹ​ന റാ​ലി വ​രു​ന്ന​തു​ക​ണ്ട് ടാ​റിം​ഗു​ള്ള ഭാ​ഗ​ത്തു​നി​ന്നും മാ​റ്റി​നി​ർ​ത്തി​യി​രു​ന്ന ബൈ​ക്കി​ലെ യാ​ത്ര​ക്കാ​രാ​യ പെ​ര​ടി​പ​ള്ളം സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ന്‍റെ മ​ക​ൻ ല​ക്ഷ്മ​ണ​നും സ​ഹോ​ദ​രി​ക്കു​മാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ മ​റ​യൂ​ർ സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​ർ​മാ​രും ഐ​എ​ൻ​ടി​യു​സി പ്ര​വ​ർ​ത്ത​ക​രു​മാ​യ ശ​ശി​കു​മാ​ർ, സു​രേ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.