മാ​ങ്കു​ള​ത്തി​നു സ്ഥി​രം വെ​റ്റ​റി​ന​റി ഡോ​ക്ട​ർ വേ​ണം
Sunday, August 18, 2019 10:10 PM IST
അ​ടി​മാ​ലി: ക്ഷീ​ര​മേ​ഖ​ല​യാ​യ മാ​ങ്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൃ​ഗാ​ശു​പ​ത്രി​യി​ൽ സ്ഥി​ര​മാ​യി ഡോ​ക്ട​ർ ഇ​ല്ലാ​ത്ത​ത് ക്ഷീ​ര​ക​ർ​ഷ​ക​രെ വ​ല​യ്ക്കു​ന്നു. ര​ണ്ടാ​ഴ്ച​യാ​യി ഇ​വി​ടെ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കു​ന്നി​ല്ല.
കു​ഞ്ചി​ത്ത​ണ്ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്കാ​ണ് മാ​ങ്കു​ള​ത്തെ മൃ​ഗാ​ശു​പ​ത്രി​യു​ടെ താ​ത്​കാ​ലി​ക ചു​മ​ത​ല. ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ് മാ​ങ്കു​ള​ത്തെ മൃ​ഗാ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കു​ന്ന​ത്. മാ​ങ്കു​ള​ത്തു​നി​ന്നും സ്ഥ​ല​മാ​റ്റം ല​ഭി​ച്ചു​പോ​യ മൃ​ഗ ഡോ​ക്ട​ർ​ക്കു പ​ക​രം പു​തി​യ ഡോ​ക്ട​റെ നി​യ​മി​ക്കാ​ത്ത​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം. കൃ​ത്യ​മാ​യി ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കാ​ത്ത​തു​മൂ​ലം ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ മാ​ങ്കു​ള​ത്ത് ഏ​താ​നും കി​ടാ​രി​ക​ൾ ച​ത്ത​താ​യി ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ലെ ഭൂ​രി​ഭാ​ഗം വീ​ടു​ക​ളി​ലും ഓ​രോ പ​ശു​വെ​ങ്കി​ലും ഉ​ണ്ടെ​ന്നി​രി​ക്കെ വീ​ടു​ക​ളി​ൽ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​യാ​ൽ മാ​ത്ര​മേ ക​ർ​ഷ​ക​ർ​ക്ക്് പ്ര​യോ​ജ​നം ല​ഭി​ക്കു​ക​യു​ള്ളു.
നി​ല​വി​ൽ ഒ​രു വ​നി​താ ജീ​വ​ന​ക്കാ​രി​യു​ടെ സേ​വ​ന​മാ​ണ് ആ​ശു​പ​ത്രി​യി​ൽ സ്ഥി​രം ല​ഭ്യ​മാ​കു​ന്ന​ത്. മാ​ങ്കു​ള​ത്തി​ന്‍റെ വി​ശാ​ല​മാ​യ ഭൂ​വി​സ്തൃ​തി അ​നു​സ​രി​ച്ച് ഒ​രു വ​നി​താ ജീ​വ​ന​ക്കാ​രി​ക്ക് മാ​ത്രം എ​ല്ലാ മേ​ഖ​ല​യി​ലും സേ​വ​നം എ​ത്തി​ക്കാ​നാ​വി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മാ​ങ്കു​ള​ത്ത് സ്ഥി​ര​മാ​യൊ​രു മൃ​ഗ​ഡോ​ക്ട​റെ നി​യ​മി​ച്ച് പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് ക്ഷീ​ര​ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.