താലൂക്ക് ആശുപത്രിക്ക് ഐ​സി​യു ആം​ബു​ല​ൻ​സ് കൈ​മാ​റി
Monday, August 19, 2019 9:45 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ച്ച അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള ഐ​സി​യു ആം​ബു​ല​ൻ​സ് നി​ര​ത്തി​ലി​റ​ങ്ങി. എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് താ​ലൂ​ക്കാ​ശു​പ​ത്രി​ക്ക് പു​തി​യ ആം​ബു​ല​ൻ​സ് അ​നു​വ​ദി​ച്ച​ത്. 33 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ്.
ആം​ബു​ല​ൻ​സി​ന്‍റെ താ​ക്കോ​ൽ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ട് പ്ര​സീ​ത​ക്ക് എം​എ​ൽ​എ കൈ​മാ​റി. താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​നാ​യി വ​ലി​യ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് ക​മ്മ​റ്റി​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും കാ​ര്യ​ക്ഷ​മ​മാ​യി അ​ത് വി​നി​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ എം​എ​ൽ​എ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. മു​രു​കേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.