ഒ​രു ചെ​യി​ൻ സ​ർ​വീ​സ് കൂ​ടി തൊ​ടു​പു​ഴ​യി​ൽ നി​ന്നാ​രം​ഭി​ക്കും
Monday, August 19, 2019 9:51 PM IST
തൊ​ടു​പു​ഴ: കെ ​എ​സ്ആ​ർ​ടി​സി ഇ​ന്നു മു​ത​ൽ തൊ​ടു​പു​ഴ: - കാ​ഞ്ഞി​ര​പ്പ​ള്ളി -മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ൽ ഒ​രു ചെ​യി​ൻ സ​ർ​വീ​സ് കൂ​ടി ആ​രം​ഭി​ക്കും. രാ​വി​ലെ 5.30ന് ​തൊ​ടു​പു​ഴ​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി സ​ർ​വീ​സ് ന​ട​ത്തും.
തി​രി​കെ തൊ​ടു​പു​ഴ വ​ഴി മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്കും തി​രി​ച്ചും അ​ര​മ​ണി​ക്കൂ​ർ ഇ​ട​വി​ട്ടാ​ണ് സ​ർ​വീ​സ്. ഇ​തോ​ടെ ഈ ​റൂ​ട്ടി​ൽ തൊ​ടു​പു​ഴ​യി​ൽ നി​ന്നും ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന ഏ​ഴാ​മ​ത്തെ ചെ​യി​ൻ സ​ർ​വീ​സാ​കും ഇ​ത്. പ​ത്തു ചെ​യി​ൻ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങാ​നാ​ണ് കെ ​എ​സ്ആ​ർ​ടി​സി പ​ദ്ധ​തി ഇ​ട്ടി​രു​ന്ന​തെ​ങ്കി​ലും ബ​സു​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും കു​റ​വു മൂ​ലം ആ​റു സ​ർ​വീ​സു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​രം​ഭി​ച്ച​ത്. ഈ ​ആ​ഴ്ച​യി​ൽ ത​ന്നെ ഒ​രു സ​ർ​വീ​സ് കൂ​ടി ആ​രം​ഭി​ക്കും. ഇ​തി​ന് ആ​വ​ശ്യ​മു​ള്ള ബ​സു​ക​ളും ജീ​വ​ന​ക്കാ​രെ​യും മ​റ്റു ഡി​പ്പോ​ക​ളി​ൽ നി​ന്നും എ​ത്തി​ക്കാ​നാ​ണ് നീ​ക്കം. ഇ​തി​നി​ടെ പു​തു​താ​യി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ചെ​യി​ൻ സ​ർ​വീ​സു​ക​ൾ അ​ട്ടി​മ​റി​യ്ക്കാ​ൻ സ്വ​കാ​ര്യ ബ​സ് ലോ​ബി ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും സ​ർ​വീ​സു​ക​ൾ തു​ട​രാ​നാ​യ​ത് കെ ​എ​സ്ആ​ർ​ടി​സി​യ്ക്കു നേ​ട്ട​മാ​യി. തൊ​ടു​പു​ഴ​യി​ൽ നി​ന്നും തു​ട​ങ്ങി​യി​രി​ക്കു​ന്ന ബ​സു​ക​ളി​ൽ ഇ​പ്പോ​ൾ ക​ള​ക്ഷ​ന്‍റെ കാ​ര്യ​ത്തി​ലും നേ​ട്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. ഓ​രോ ബ​സു​ക​ളി​ൽ നി​ന്നും ദി​വ​സേ​ന 8000 രൂ​പ​യോ​ളം ക​ള​ക്ഷ​ൻ ല​ഭി​ക്കു​ന്നു​ണ്ട ്. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് മാ​ത്ര​മാ​ണ് ബ​സു​ക​ളി​ൽ ക​ള​ക്ഷ​ൻ കു​റ​ഞ്ഞ​ത്. കെ ​എ​സ്ആ​ർ​ടി​സി കൂ​ടു​ത​ൽ ലാ​ഭ​ക​ര​മാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് ന​ഷ്ട​ത്തി​ലോ​ടു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ളും മ​റ്റും വെ​ട്ടി​ക്കു​റ​ച്ച് കൂ​ടു​ത​ൽ ചെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ കോ​ർ​പ്പ​റേ​ഷ​ൻ തീ​രു​മാ​നി​ച്ച​ത്.