വി​ത്ത് ബോ​ളു​മാ​യി ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ്
Monday, August 19, 2019 9:51 PM IST
മ​റ​യൂ​ർ: കേ​ര​ള​ത്തി​ലേ​തി​നു സ​മാ​ന​മാ​യി ത​മി​ഴ്നാ​ട് മേ​ഖ​ല​യി​ലും ക​ന​ത്ത മ​ഴ ല​ഭി​ച്ച​തോ​ടെ വ​ന​മേ​ഖ​ല​യി​ൽ വി​ത്ത് ബോ​ളു​ക​ൾ എ​റി​ഞ്ഞ് ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ്. സാ​ധാ​ര​ണ വ​ട​ക്ക് കി​ഴ​ക്ക​ൻ മ​ണ്‍​സൂ​ണി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​മി​ഴ്നാ​ട്ടി​ൽ മ​ഴ ല​ഭി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന ഈ ​മ​ഴ മു​ൻ​കൂ​ട്ടി​ക​ണ്ട് ത​മി​ഴ്നാ​ട് വ​നം വ​കു​പ്പ് വ​ന​മ​ഖ​ല​യി​ൽ​നി​ന്നു​ത​ന്നെ ശേ​ഖ​രി​ച്ച വി​ത്തു​ക​ൾ ക​ളി​മ​ണ്ണി​ൽ പൊ​തി​ഞ്ഞാ​ണ് ബോ​ളു​ക​ൾ നി​ർ​മി​ച്ച​ത്.
മ​റ​യൂ​ർ - ചി​ന്നാ​ർ വ​ന​മേ​ഖ​ല​ക​ളോ​ടെ ചേ​ർ​ന്നു​കി​ട​ക്കു​ന്ന ത​മി​ഴ്നാ​ട്ടി​ലെ അ​മ​രാ​വ​തി, മേ​ട്ടു​പ്പ​ള​യം ഉ​ൾ​പ്പെ​ടെ​യു​ള്ള റേ​ഞ്ചു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യി അ​റു​പ​തി​നാ​യി​രം സീ​ഡ് ബോ​ളു​ക​ൾ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.
വ​ന​ത്തി​ന് ശോ​ഷി​പ്പു​ണ്ടാ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലാ​ണ് വി​ത്തു​ബോ​ളു​ക​ൾ ഇ​ടു​ന്ന​ത്. ഉ​ഷ്ണ​മേ​ഖ​ലാ വ​ന​മേ​ഖ​ല​യി​ൽ വ​ള​രു​ന്ന വേ​പ്പ് മ​ര​ത്തി​ന്‍റെ വി​ത്തു​ക​ളാ​ണ് ഏ​റ്റ​വു​മ​ധി​കം ഉ​ൾ​കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്.
വി​ദ്യാ​ല​യ​ങ്ങ​ളി​ലെ നേ​ച്ച​ർ ക്ല​ബു​ക​ൾ, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​യി​ൽ അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ വി​ത്തു​ബോ​ളു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളും ബോ​ളു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു.
അ​നു​കൂ​ല കാ​ലാ​വ​സ്ഥ ല​ഭി​ച്ച ഓ​രോ റെ​യി​ഞ്ചി​ലും പ​തി​നാ​യി​രം വി​ത്തു​ബോ​ളു​ക​ൾ​വീ​തം നി​ക്ഷേ​പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. കോ​ത്ത​ഗി​രി, മേ​ട്ടു​പ്പാ​ള​യം റെ​യി​ഞ്ചു​ക​ളി​ൽ പ​തി​നാ​യി​രം​വീ​തം വി​ത്തു​ബോ​ളു​ക​ൾ നി​ക്ഷേ​പി​ച്ച​താ​യി കോ​യ​ന്പ​ത്തൂ​ർ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി. ​വെ​ങ്കി​ടേ​ഷ് അ​റി​യി​ച്ചു.