അ​ക്ഷ​രാ​ഭ്യാ​സ​മി​ല്ലാ​ത്ത​വ​ർ​ക്ക് ഇ​നി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​പേ​ക്ഷ​ക​ൾ എ​ഴു​തി​കൊ​ടു​ക്കും
Monday, August 19, 2019 9:51 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​ർ പോ​ലീ​സ് സൗ​ജ​ന്യ​മാ​യി പ​രാ​തി​ക​ളും അ​പേ​ക്ഷ​ക​ളും എ​ഴു​തി​കൊ​ടു​ക്കും.
അ​പേ​ക്ഷ​യെ​ഴു​ത്തി​ന്‍റെ പേ​രി​ൽ ഇ​ട​നി​ല​ക്കാ​ർ സാ​ധാ​ര​ണ​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ​തു​ട​ർ​ന്നാ​ണ് മൂ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​പേ​ക്ഷ എ​ഴു​തി​ന​ൽ​കാ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം മൂ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
മൂ​ന്നാ​ർ ഡി​വൈ​എ​സ്പി പി. ​ര​മേ​ഷ് കു​മാ​റി​ന്‍റെ പ്ര​ത്യേ​ക താ​ല്പ​ര്യ​മാ​ണ് ഇ​ത്ത​ര​മൊ​രു സൗ​ക​ര്യം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​ക​ളു​മാ​യെ​ത്തു​ന്ന​വ​ർ​ക്ക് അ​പേ​ക്ഷ​ക​ളു​ടെ​പേ​രി​ൽ പ​ണം ന​ഷ്ട​പ്പെ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​താ​ണ് പു​തി​യ സം​വി​ധാ​നം ഒ​രു​ക്കാ​നു​ള്ള പ്രേ​ര​ണ.
മൂ​ന്നാ​റി​ലെ വി​വി​ധ ഓ​ഫീ​സു​ക​ളി​ൽ എ​ത്തു​ന്ന പ​രാ​തി​ക​ളി​ൽ ഏ​റെ​യും ത​മി​ഴ് തൊ​ഴി​ലാ​ളി​ക​ളു​ടേ​താ​ണ്. പ​രാ​തി മ​ല​യാ​ള​ത്തി​ൽ ന​ൽ​കേ​ണ്ട​തി​നാ​ൽ ഇ​ട​നി​ല​ക്കാ​രാ​ണ് എ​ഴു​തി​ക്കൊ​ടു​ക്കു​ന്ന​ത്.
ഒ​രു പ​രാ​തി എ​ഴു​തു​ന്ന​തി​നാ​യി 50 രൂ​പ മു​ത​ൽ 300 രൂ​പ​വ​രെ ന​ൽ​കി​യി​രു​ന്ന​താ​യി തൊ​ഴി​ലാ​ളി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​തോ​ടെ ഇ​ത്ത​ര​മൊ​രു സൗ​ക​ര്യ​മൊ​രു​ക്കു​വാ​ൻ പോ​ലീ​സ് ത​യാ​റാ​കു​ക​യാ​യി​രു​ന്നു.
മൂ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ റി​സ​പ്ഷ​നി​ൽ​ത​ന്നെ ഒ​രു പോ​ലി​സി​ന്‍റെ സേ​വ​നം ഇ​തി​നാ​യി വി​നി​യോ​ഗി​ക്കും. പു​തി​യ സം​വി​ധാ​നം പോ​ലീ​സി​നും ഗു​ണ​ക​ര​മാ​വു​ക​യാ​ണ്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്നും പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് മ​ന​സി​ലാ​ക്കാ​നാ​കു​ന്നു എ​ന്ന​താ​ണ് നേ​ട്ടം.