അ​നീ​ഷ് രാ​ജ​ന് ഉൗ​ഷ്മ​ള വ​ര​വേ​ൽ​പ്
Monday, August 19, 2019 9:51 PM IST
ചെ​റു​തോ​ണി: രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ ക്രി​ക്ക​റ്റ് താ​രം അ​നീ​ഷ് രാ​ജ​ന് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉൗ​ഷ്മ​ള വ​ര​വേ​ൽ​പ് ന​ൽ​കി. സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ന്‍റെ​യും പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ന്‍റെ​യും മു​ൻ എം​പി ജോ​യ്സ് ജോ​ർ​ജി​ന്‍റെ​യും നേ​ത​ത്വ​ത്തി​ലാ​ണ് അ​നീ​ഷ് രാ​ജ​ന്‍റെ വീ​ട്ടി​ലെ​ത്തി അ​നു​മോ​ദ​ന​ങ്ങ​ൾ അ​റി​യി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി വീ​ട്ടി​ലെ​ത്തി​യ അ​നീ​ഷ് രാ​ജ​നെ ചെ​റു​തോ​ണി പാ​റേ​മാ​വി​ലെ വ​സ​തി​യി​ലെ​ത്തി​യാ​ണ് ഇ​ടു​ക്കി​യു​ടെ ആ​ദ​രം അ​റ​യി​ച്ച​ത്.
ഇം​ഗ്ല​ണ്ടി​ൽ ന​ട​ന്ന ഭി​ന്ന​ശേ​ഷി ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ കി​രീ​ടം ചൂ​ടി​യ​തി​ൽ അ​നീ​ഷ് രാ​ജ​ൻ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​രു​ന്നു.
സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗം കെ.​എ​ൽ ജോ​സ​ഫ്, ദ്രോ​ണാ​ചാ​ര്യ കെ.​പി തോ​മ​സ് മാ​ഷ്, സി​പി​എം ഇ​ടു​ക്കി ഏ​രി​യ സെ​ക്ര​ട്ട​റി പി.​ബി. സ​ബീ​ഷ്, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ലി​സ​മ്മ സാ​ജ​ൻ. ജോ​ർ​ജ് വ​ട്ട​പ്പാ​റ, കെ.​എം. ജ​ലാ​ലു​ദീ​ൻ, സാ​ജ​ൻ കു​ന്നേ​ൽ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.