ഡീൻകുര്യാക്കോസിന്‍റെ ജനസന്പർക്ക യാത്രയ്ക്ക് തുടക്കം
Tuesday, August 20, 2019 10:10 PM IST
അ​ടി​മാ​ലി: ജി​ല്ല​യി​ലെ പ്ര​ള​യ ബാ​ധി​ത​രാ​യ ആ​ളു​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നും പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ന​ട​ത്തു​ന്ന ജ​ന​സ​ന്പ​ർ​ക്ക യാ​ത്ര​ക്ക് അ​ടി​മാ​ലി​യി​ൽ തു​ട​ക്കം.

ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ലും കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ലും ദു​രി​തം സം​ഭ​വി​ച്ച​വ​രു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ ഇ​നി​യും പ​രി​ഹ​രി​ക്ക​പ്പെ​ടാത്തവരുടെയും പ​രാ​തി​ക​ൾ കേ​ൾ​ക്കു​ന്ന​തി​നും ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​തി​നു​മാ​യി​ട്ടാ​ണ് ഡീ​ൻ കു​ര്യാ​ക്കോ​സ് ജ​ന​സ​ന്പ​ർ​ക്ക യാ​ത്ര​ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​ത്. മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യി​ട്ടു​ള്ള ഒ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും എം​പി എ​ത്തു​ക​യും ആ​ളു​ക​ളി​ൽ നി​ന്നും പ​രാ​തി നേ​രി​ട്ട് സ്വീ​ക​രി​ക്കു​ക​യു​മാ​ണ് ജ​ന​സ​ന്പ​ർ​ക്ക​യാ​ത്ര​യു​ടെ രീ​തി. അ​ടി​മാ​ലി ആ​ന​വി​ര​ട്ടി​യി​ൽ നി​ന്നും രാ​വി​ലെ പ​തി​നൊ​ന്നോ​ടെ യാ​ത്ര​ക്ക് തു​ട​ക്കം കു​റി​ച്ചു.

സ്വീ​ക​രി​ക്ക​പ്പെ​ടു​ന്ന പ​രാ​തി​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു വ​രു​മെ​ന്ന് ഡീൻ പ​റ​ഞ്ഞു.​

അ​ടി​മാ​ലി മേ​ഖ​ല​യി​ലെ പ​തി​ന​ഞ്ചോ​ളം ഇ​ട​ങ്ങ​ളി​ൽ എ​ത്തി ഡീ​ൻ കു​ര്യാ​ക്കോ​സ് പ​രാ​തി​ക​ൾ സ്വീ​ക​രി​ച്ചു.

യാ​ത്ര​യു​ടെ ര​ണ്ടാം ദി​വ​സ​മാ​യി ഇന്ന് വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കും.​ യാ​ത്ര പ​ര്യ​ട​നം ന​ട​ത്തി​യ പ​ള്ളി​വാ​സ​ലും കു​രി​ശു​പാ​റ​യു​മു​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ പ​രാ​തി സ​മ​ർ​പ്പി​ക്കാ​നാ​യി എ​ത്തി​യി​രു​ന്നു.