മ​ഴ​മാ​റി, നി​രോ​ധ​ന​വും നീ​ങ്ങി; ടൂ​റി​സം മേ​ഖ​ല ഉണർവിലേക്ക്
Tuesday, August 20, 2019 10:10 PM IST
രാ​ജ​കു​മാ​രി : മഴ​മാ​റി വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് വി​ല​ക്ക് നീ​ങ്ങി​യ​തോ​ടെ ഇ​ടു​ക്കി​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്നു. ആ​ന​യി​റ​ങ്ക​ൽ അ​ട​ക്ക​മു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ൽ ബോ​ട്ടിം​ഗും പു​ന​രാ​രം​ഭി​ച്ചു.

വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് വ​ർ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ടൂ​റി​സം മേ​ഖ​ല. പ്ര​ള​യ​ത്തി​ൽ ക​ന​ത്ത ത​രി​ച്ച​ടി ഏ​റ്റു​വാ​ങ്ങി​യ ഹൈ​റേ​ഞ്ചി​ന് ഏ​ക പ്ര​തീ​ക്ഷ ഇ​നി വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യാ​ണ്. വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് ഇ​ടു​ക്കി​യി​ൽ വി​ല​ക്ക് നി​ല​നി​ന്നി​രു​ന്ന​തി​നാ​ൽ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ആ​ളി​ല്ലാ​തെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ൽ നി​രോ​ധ​നം നീ​ങ്ങി​യ​തോ​ടെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ൾ വീ​ണ്ടും ഉ​ണ​രു​ക​യാ​ണ്. ജി​ല്ല​യി​ലെ ഹൈ​ഡ​ൽ ടൂ​റി​സം ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ കീ​ഴി​ലു​ള്ള ആ​ന​യി​റ​ങ്ക​ൽ അ​ട​ക്ക​മു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ ബോ​ട്ടിം​ഗ് അ​ട​ക്കം പു​ന​രാ​രം​ഭി​ച്ച​ത് മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വ് പ​ക​രു​ന്നു​ണ്ട്.

നി​രോ​ധ​നം നീ​ങ്ങി​യ​തോ​ടെ സ​ഞ്ചാ​രി​ക​ളും ഇ​വി​ടേ​യ്ക്ക് ധാ​രാ​ള​മാ​യി എ​ത്തി​ത്തു​ട​ങ്ങി. വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ളു​ടെ ക​ട​ന്നു​വ​ര​വ് വ​ർ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഡി​ടി​പി​സി​യും ഹൈ​ഡ​ൽ ടൂ​റി​സം ഡി​പ്പാ​ർ​ട്ട് മെ​ന്‍റും. ഒ​രു​മാ​സ​മാ​യി പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും സ്പൈ​സ് ഗാ​ർ​ഡ​ൻ മേ​ഖ​ല​യും. ഇ​വ​രി​ന്ന് പ്ര​തീ​ക്ഷ​യി​ലാ​ണ്. നി​ല​വി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ൾ ബോ​ട്ടിം​ഗി​നാ​യി എ​ത്തു​ന്ന​ത് ആ​ന​യി​റ​ങ്ക​ലി​ലേ​യ്ക്കാ​ണ്. കാ​ട്ടാ​ന അ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളും കാ​ഴ്ച​യു​ടെ വി​രു​ന്നൊ​രു​ക്കി വ​ന​മേ​ഖ​ല​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. ഓ​ണ​ക്കാ​ല​മെ​ത്തു​ന്ന​തോ​ടെ കൂ​ടു​ത​ലാ​യി സ​ഞ്ചാ​രി​ക​ൾ വ​ർ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ടൂ​റി​സം മേ​ഖ​ല.