യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു പേ​രെ അ​റ​സ്റ്റു​ചെ​യ്തു
Tuesday, August 20, 2019 10:10 PM IST
ക​ട്ട​പ്പ​ന: പേ​ഴും​ക​വ​ല കു​റു​മ​ണ്ണി​ൽ വി​നോ​ദി​നെ ക​ട​ത്തി​ണ്ണ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന​ഃപൂ​ർ​വ​മാ​യ ന​ര​ഹ​ത്യ​യ്ക്ക് പേ​ഴും​ക​വ​ല സ്വ​ദേ​ശി​ക​ളാ​യ ക​ല്ല​ട​യി​ൽ അ​നി​ൽ(46), ചേ​റ്റു​ത​ട​ത്തി​ൽ സി.​ആ​ർ.​ത​ങ്ക​ച്ച​ൻ(52) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.
ജൂ​ണ്‍ 20നു ​രാ​വി​ലെ​യാ​ണ് വി​നോ​ദി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജൂ​ണ്‍ 19ന് ​വൈ​കു​ന്നേ​രം പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രോ​ട് വി​നോ​ദ് മ​ദ്യം ആ​വ​ശ്യ​പ്പെ​ട്ടു. മ​ദ്യ​പി​ക്ക​രു​തെ​ന്ന് വി​നോ​ദി​നോ​ട് ആ​ശു​പ​ത്രി​യി​ൽ​നി​ന്നും പ​റ​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​തി​നാ​ൽ മ​ദ്യം ന​ൽ​കാ​ൻ സു​ഹൃ​ത്തു​ക്ക​ൾ ത​യാ​റാ​യി​ല്ല. പി​ന്നീ​ട് മ​ദ്യ​പി​ച്ച​ശേ​ഷം വി​നോ​ദ് വീ​ണ്ടും രാ​ത്രി​യി​ൽ ഇ​വ​രു​ടെ അ​ടു​ത്തെ​ത്തി മ​ദ്യം ചോ​ദി​ച്ചു.
ന​ൽ​കാ​തെ വ​ന്ന​തോ​ടെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്കം ഉ​ണ്ടാ​യ​പ്പോ​ൾ വി​നോ​ദി​നെ അ​നി​ൽ മ​ർ​ദി​ച്ചു. മ​ദ്യ​ല​ഹ​രി​ക്കൊ​പ്പം മ​ർ​ദ​നം കൂ​ടി ഏ​റ്റ​തോ​ടെ അ​വ​ശ​നാ​യ വി​നോ​ദി​ന്‍റെ മൂ​ക്കി​ൽ നി​ന്ന് ര​ക്തം വ​ന്ന​തോ​ടെ വെ​ള്ളം ഒ​ഴി​ച്ചു ക​ഴു​കി. തു​ട​ർ​ന്ന് ക​ട​ത്തി​ണ്ണ​യി​ൽ ഇ​രു​ത്തി​യ​ശേ​ഷം പ്ര​തി​ക​ൾ വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി. അ​തി​നി​ടെ ക​ട​യു​ടെ ഫ്യൂ​സ് ത​ങ്ക​ച്ച​ൻ ഉൗ​രി​മാ​റ്റി.
ഇ​രു​ട്ടാ​യ​തോ​ടെ ഇ​വി​ടെ വി​നോ​ദ് അ​വ​ശ​നി​ല​യി​ൽ ഇ​രി​ക്കു​ന്ന വി​വ​രം വ​ഴി​യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ല്ല. ഹൃ​ദ​യ​ത്തി​ൽ നി​ന്നു​ള്ള പ്ര​ധാ​ന ര​ക്ത​ധ​മ​നി പൊ​ട്ടി​യ​താ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.
പെ​ട്ടെ​ന്ന് ഉ​ണ്ടാ​കു​ന്ന പ്ര​കോ​പ​ന​വും മ​റ്റും ഏ​ൽ​പി​ക്കു​ന്ന ആ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് ര​ക്ത​ധ​മ​നി പൊ​ട്ടു​ന്ന​ത്.
പ്ര​തി​ക​ളു​മാ​യു​ള്ള കൈ​യാ​ങ്ക​ളി​യും ഇ​തി​നു കാ​ര​ണ​മാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കൂ​ടാ​തെ അ​വ​ശ നി​ല​യി​ലാ​യി​ട്ടും വി​നോ​ദി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നോ ഇ​യാ​ളു​ടെ വീ​ട്ടി​ൽ വി​വ​രം അ​റി​യി​ക്കാ​നോ ശ്ര​മി​ക്കാ​തെ പ്ര​തി​ക​ൾ മ​ട​ങ്ങി​യ​തും മ​ര​ണ കാ​ര​ണ​മാ​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. സി​ഐ വി.​എ​സ്. അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്.