ക​ട്ട​പ്പ​ന എ​സ്ഐ​യെ വാ​ഹ​ന​മി​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ
Tuesday, August 20, 2019 10:10 PM IST
ക​ട്ട​പ്പ​ന: പി​ണ​ങ്ങി ക​ഴി​യു​ന്ന ഭാ​ര്യ​യു​ടെ അ​ടു​ത്തു നി​ന്ന് മൂ​ന്നു പെ​ണ്‍​മ​ക്ക​ളെ ബ​ല​മാ​യി കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ ക​ട്ട​പ്പ​ന എ​സ്.​ഐ​യെ വാ​ഹ​നം ഇ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​നും മ​ർ​ദി​ച്ച​തി​നും പ​ള്ളി​വാ​സ​ൽ തോ​ക്കു​പാ​റ പു​തു​വ വീ​ട്ടി​ൽ സ​ണ്ണി തോ​മ​സി​നെ(38) പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണു സം​ഭ​വം.
സ​ണ്ണി​യു​ടെ ഭാ​ര്യ ഇ​യാ​ളു​മാ​യി പി​ണ​ങ്ങി പ​ശു​പ്പാ​റ​യി​ലെ സ്വ​ന്തം വീ​ട്ടി​ലാ​ണ് ക​ഴി​യു​ന്ന​ത്. ഒ​ൻ​പ​ത്, എ​ട്ട്, അ​ഞ്ച് വ​യ​സു​ള്ള മൂ​ന്നു പെ​ണ്‍​മ​ക്ക​ളും ഇ​വ​ർ​ക്കൊ​പ്പ​മാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ വാ​ഹ​ന​വു​മാ​യി ഇ​വി​ടെ എ​ത്തി​യ സ​ണ്ണി കു​ട്ടി​ക​ളെ ബ​ല​മാ​യി വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി. ഇ​തോ​ടെ ഭാ​ര്യ പോ​ലീ​സി​ന്‍റെ ടോ​ൾ ഫ്രീ ​ന​ന്പ​രി​ൽ വി​ളി​ച്ച് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു.
ഉ​പ്പു​ത​റ സ്റ്റേ​ഷ​നി​ലേ​ക്കു വി​വ​രം ല​ഭി​ച്ച​പ്പോ​ൾ വാ​ഹ​നം അ​വി​ടം ക​ട​ന്നു​പോ​യ​തോ​ടെ ക​ട്ട​പ്പ​ന​യി​ൽ അ​റി​യി​ച്ചു. എ​സ്ഐ സ​ന്തോ​ഷ് സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് കാ​ഞ്ചി​യാ​റി​ൽ പ്ര​തി​യു​ടെ വാ​ഹ​ന​ത്തി​നു കൈ​കാ​ട്ടി​യെ​ങ്കി​ലും വെ​ട്ടി​ച്ച് എ​സ്ഐ​യെ ഇ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. ര​ക്ഷ​പെ​ട്ട എ​സ്ഐ​യും സം​ഘ​വും ഈ ​വാ​ഹ​ന​ത്തെ ഈ​ട്ടി​ത്തോ​പ്പു​വ​രെ പി​ന്തു​ട​ർ​ന്നു. അ​വി​ടെ സ​ണ്ണി​യു​ടെ വാ​ഹ​നം പോ​സ്റ്റി​ൽ ഇ​ടി​ച്ചു നി​ന്നു.
പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​ടെ എ​സ്ഐ​യെ​യും സി​പി​ഒ സ​തീ​ശ​നെ​യും പ്ര​തി മ​ർ​ദി​ച്ചെ​ങ്കി​ലും ബ​ല​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ളെ വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് ഗു​ണ്ടാ ലി​സ്റ്റി​ൽ ഉ​ൾ​പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വാ​ഹ​നം ഇ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് വ​ധ​ശ്ര​മ​ത്തി​നും ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​ഞ്ഞ​തി​നും ക​ട്ട​പ്പ​ന പോ​ലീ​സ് കേ​സെ​ടു​ത്തു. കു​ട്ടി​ക​ളെ ബ​ല​മാ​യി കൂ​ട്ടി​ക്കൊ​ണ്ടു പോ​യ​തി​ന് ഉ​പ്പു​ത​റ പോ​ലീ​സും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.