മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ 95 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി
Tuesday, August 20, 2019 10:11 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ 95 കി​ലോ പ​ഴ​കി​യ മ​ൽ​സ്യം പി​ടി​കൂ​ടി. തൊ​ടു​പു​ഴ - മു​ത​ല​ക്കോ​ടം റൂ​ട്ടി​ൽ മാ​വി​ൻ​ചു​വ​ട് ഭാ​ഗ​ത്ത് വ​ഴി​യോ​ര​ത്ത് മ​ൽ​സ്യ​വ്യാ​പാ​രം ന​ട​ത്തി​വ​ന്നി​രു​ന്ന സ്റ്റാ​ളി​ൽ നി​ന്നാ​ണ് ആ​രോ​ഗ്യ വി​ഭാ​ഗം പ​ഴ​കി​യ മ​ൽ​സ്യം പി​ടി​കൂ​ടി​യ​ത്.
പ​ഴ​കി​യ മീ​നു​ക​ൾ വി​ല​കു​റ​ച്ച് വി​ല്ക്കു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ഴ​കി​യ​തും ചീ​ഞ്ഞ​തു​മാ​യ മീ​നു​ക​ൾ ര​ണ്ടു കി​ലോ​യ്ക്ക് 50 രൂ​പ എ​ന്ന നി​ല​യ്ക്കാ​ണ് ക​ട​യു​ട​മ വി​റ്റി​രു​ന്ന​ത്. മ​ത്തി​യും തി​രി​യാ​നു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത.് മ​റ്റ് മ​ൽ​സ്യ ക​ട​ക​ളി​ലാ​ക​ട്ടെ ഇ​തേ മീ​നി​ന് കി​ലോ​യ്ക്ക് 130 രൂ​പ​യാ​യി​രു​ന്നു വി​ല. സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​രാ​ണ് വി​വ​രം ന​ഗ​ര​സ​ഭ​യെ അ​റി​യി​ച്ച​ത്.
ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദീ​പു, സി.​സു​നി​ൽ, ജ​ഐ​ച്ച്ഐ ജോ​യി​സ് ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ചീ​ഞ്ഞ മ​ത്തി​യും തി​രി​യാ​നും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഫു​ഡ് സേ​ഫ്റ്റി വി​ഭാ​ഗ​ത്തെ​യും അ​ധി​കൃ​ത​ർ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ എം.​എ​ൻ. ഷം​സി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ൽ​സ്യം പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ പ​ഴ​കി​യ​തും വി​ൽ​പ്പ​ന ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​വ​യാ​ണെ​ന്നും ക​ണ്ടെ​ത്തി.
മ​ൽ​സ്യം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട​യി​ൽ നി​ന്നും നീ​ക്കം ചെ​യ്തു. ഫു​ഡ് സേ​ഫ്റ്റി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ക​ട​യു​ട​മ എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​തി​നാ​ൽ ര​ജി​സ്ട്രേ​ഷ​നെ​ടു​ക്കാ​തെ വ്യാ​പാ​രം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ പ​ഴ​കി​യ മീ​നു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​നും ഫു​ഡ് സേ​ഫ്റ്റി ര​ജി​സ്്ട്രേ​ഷ​ൻ എ​ടു​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​തി​ന് ക​ട​യു​ട​മ​യി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കാ​നും തീ​രു​മാ​നി​ച്ചു.