ഭൗ​മ​ശാ​സ്ത്ര വി​ദ​ഗ്ധ​ർ ഉ​ട​ൻ ജി​ല്ല​യി​ലെ​ത്തും: ക​ള​ക്ട​ർ
Tuesday, August 20, 2019 10:12 PM IST
ഇ​ടു​ക്കി: കേ​ന്ദ്ര ഭൗ​മ ശാ​സ്ത വി​ദ​ഗ്ധ​ർ അ​ടു​ത്ത ദി​വ​സം ജി​ല്ല​യി​ലെ​ത്തും. ത​വ​ള​പ്പാ​റ മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച ശേ​ഷം ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്യാ​ന്പ് നി​വാ​സി​ക​ളെ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ക്കി അ​യ​യ്ക്കു​ന്ന കാ​ര്യം തീ​രു​മാ​നി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.
ക​ട്ട​പ്പ​ന ടൗ​ണ്‍​ഹാ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​നും ഇ​ടു​ക്കി ത​ഹ​സി​ൽ​ദാ​ർ വി​ൻ​സെ​ന്‍റ് ജോ​സ​ഫും ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​ഴ​ക്കെ​ടു​തി​യി​ൽ​പ്പെ​ട്ട് ഭീ​തി​യി​ലാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ക​ട്ട​പ്പ​ന ടൗ​ണ്‍ ഹാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്യാ​ന്പി​ൽ ഇ​പ്പോ​ൾ 12 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 33 പേ​ർ ക​ഴി​യു​ന്നു.
ഇ​തി​ൽ ആ​റു കു​ട്ടി​ക​ളു​മു​ണ്ട്. 2013ലും ​പി​ന്നീ​ട് ഈ ​വ​ർ​ഷ​വും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ത​വ​ള​പ്പാ​റ മേ​ഖ​ല​യി​ലു​ള്ള​വ​രാ​ണ് ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​ത്. ക്യാ​ന്പ് അം​ഗ​ങ്ങ​ൾ​ക്കാ​യി എ​ല്ലാ സൗ​ക​ര്യ​വും ടൗ​ണ്‍ ഹാ​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ൽ പോ​കു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ട്. ക​ട്ട​പ്പ​ന വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജ​യ്സ​ൻ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യൂ ജീ​വ​ന​ക്കാ​ർ അം​ഗ​ങ്ങ​ൾ​ക്ക് സ​ഹാ​യ​വു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു . ക്യാ​ന്പി​ലെ അം​ഗ​ങ്ങ​ൾ​ക്കാ​യി ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പാ​ച​ക​ക്കാ​ര​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ വൈ​ദ്യ പ​രി​ശോ​ധ​ന​യും ഏ​ർ​പ്പാ​ടാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജ​യ്സ​ൻ ജോ​ർ​ജ് പ​റ​ഞ്ഞു.