അ​നീ​ഷ് പി. ​രാ​ജ​ന് ജ​ൻ​മ​നാ​ട്ടി​ൽ പ്രൗ​ഢോജ്വല സ്വീ​ക​ര​ണം
Wednesday, August 21, 2019 10:09 PM IST
ചെ​റു​തോ​ണി: ലോ​ക ക്രി​ക്ക​റ്റി​ൽ രാ​ജ്യ​ത്തി​ന്‍റെ യ​ശ​സ് ഉ​യ​ർ​ത്തി​യ അ​നീ​ഷ് പി. ​രാ​ജ​ന് ജ​ൻ​മ​നാ​ട്ടി​ൽ ആ​യി​ര​ങ്ങ​ൾ ആ​വേ​ശോ​ജ്വ​ല​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. ഇം​ഗ്ല​ണ്ടി​ൽ ന​ട​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ട്വ​ന്‍റി ട്വ​ന്‍റി ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് മ​ൽ​സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് ചാ​ന്പ​ൻ​പ​ട്ടം നേ​ടി​ക്കൊടു​ത്ത ടീ​മി​ലെ അം​ഗ​മാ​ണ് അ​നീ​ഷ്. തു​ട​ക്കം​മു​ത​ൽ തി​ള​ങ്ങു​ന്ന​പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച അ​നീ​ഷ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​ക്കൊ​പ്പം ഉ​യ​ർ​ന്ന പ്ര​ക​ട​ന​മാ​ണ് കാ​ഴ്ചവ​ച്ച​ത്. അ​നീ​ഷി​ന്‍റെ മി​ന്നു​ന്ന പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ ലോ​ക​ക​പ്പി​ലേ​ക്കു​യ​ർ​ത്തി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ് അ​നീ​ഷി​ന് ചെ​റു​തോ​ണി ടൗ​ണി​ൽ സ്വീ​ക​ര​ണം സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​തെ​ങ്കി​ലും രാ​വി​ലെ​മു​ത​ൽ ടൗ​ണ്‍ ആ​ഘോ​ഷ​തി​മി​ർ​പ്പി​ലാ​യി​രു​ന്നു. നാ​ട്ടു​കാ​ർ​ക്ക് പു​റ​മേ വി​വി​ധ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രും കോ​ള​ജ്, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും പ​രി​പാ​ടി കൊ​ഴു​പ്പി​ക്കാ​ൻ സ​ജീ​വ​മാ​യി​രു​ന്നു. അ​നീ​ഷ് പ​ഠി​ച്ച വാ​ഴ​ത്തോ​പ്പ് ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ൽ​കി​യ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി.

തു​ട​ർ​ന്ന് വ​ഞ്ചി​ക്ക​വ​ല​യി​ൽ​നി​ന്നും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ കോ​ള​ജ് - സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന റാ​ലി​യി​ൽ തു​റ​ന്ന ജീ​പ്പി​ൽ അ​നീ​ഷി​നെ ചെ​റു​തോ​ണി ടൗ​ണി​ലേ​യ്ക്ക് ആ​ന​യി​ച്ചു.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ത്തു​നി​ന്ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ കൈ​വീ​ശി​യും ആ​ർ​പ്പു​വി​ളി​ച്ചും സ്നേ​ഹാ​ദ​ര​വ് അ​റി​യി​ച്ചു. റാ​ലി ചെ​റു​തോ​ണി ടൗ​ണി​ൽ എ​ത്തി​യ​പ്പോ​ൾ കൂ​ട്ടം​കൂ​ടി നി​ന്ന ആ​രാ​ധ​ക​ർ പു​ഷ്പ​ങ്ങ​ൾ വി​ത​റി​യും ബ​ലൂ​ണു​ക​ളും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും ന​ൽ​കി​യും പൂ​മാ​ല​ക​ൾ ചാ​ർ​ത്തി​യും അ​നീ​ഷി​നോ​ടു​ള്ള സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന അ​നു​മോ​ദ​ന​യോ​ഗം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യാ പൗ​ലോ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട്, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സ​ന്ന​ദ്ധ സം​ഘ​ട​നാ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.