തി​ര​ക്കേ​റി​യ റോ​ഡി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന; ഇതിനിടെ ര​ണ്ട് അപ​ക​ട​ം
Wednesday, August 21, 2019 10:09 PM IST
തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ട​ത്തി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ​യു​ണ്ടാ​യ ര​ണ്ട് അ​പ​ക​ട​ങ്ങ​ളി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ഇ​വി​ടെ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി.
ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മു​ത​ല​ക്കോ​ടം ഹോളിഫാമിലി ആ​ശു​പ​ത്രി​യ്ക്കും സേ​ക്ര​ട്ട് ഹാ​ർ​ട്ട് സ്കൂ​ളി​നും സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ട​ങ്ങ​ൾ. ത​ടി ക​യ​റ്റി വ​ന്ന ലോ​റി​യാ​ണ് ആ​ദ്യം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റോ​ഡി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത് ക​ണ്ട് മ​റ്റൊ​രു​റോ​ഡി​ലേ​ക്ക് തി​രി​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്തെ പാ​ട​ത്തേ​ക്ക് വാ​ഹ​നം ചെ​രി​യു​ക​യാ​യി​രു​ന്നു. അ​ൽ​പ സ​മ​യ​ത്തി​നു ശേ​ഷം ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് പ​രി​ശോ​ധ​ന ക​ണ്ട് വാ​ഹ​നം തി​രി​യ്ക്കു​ന്ന​തി​നി​ടെ റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ക​രി​മ​ണ്ണൂ​ർ പാ​റ​യ്ക്ക​ൽ ശാ​ന്ത മു​ര​ളി (55)യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നാ​ട്ടു​കാ​ർ ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ അ​പ​ക​ടം ക​ണ്‍​മു​ന്നി​ൽ ന​ട​ന്നി​ട്ടും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​ത് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ഇ​വ​ർ വാ​ഹ​ന​മെ​ടു​ത്ത് സ്ഥ​ല​ത്തു നി​ന്നും വി​ട്ടു പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
വാ​ഹ​നം എ​ടു​ത്ത് പോ​കു​ന്ന​തി​നി​ടെ ബോ​ണ​റ്റി​ൽ വ​ച്ചി​രു​ന്ന പി​ഴ​യാ​യി ഈ​ടാ​ക്കി​യ പ​ണ​വും ര​ജി​സ്റ്റ​ർ ബു​ക്കും റോ​ഡി​ൽ വീ​ണു പോ​യി​രു​ന്നു. പി​ന്നീ​ട് തി​രി​കെ​യെ​ത്തി​യാ​ണ് ഇ​വ റോ​ഡി​ൽ നി​ന്നും ശേ​ഖ​രി​ച്ച​ത്. തി​ര​ക്കേ​റി​യ സ​മ​യം ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്ത​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​മു​ള്ള​പ്പോ​ഴാ​ണ് രാ​വി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ സ​ഞ്ച​രി​ക്കു​ന്ന സ​മ​യ​ത്ത് ഇ​വി​ടെ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ​തി​വാ​യി ഇ​വി​ടെ ഇ​തേ സ​മ​യം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്താ​റു​ണ്ട​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ൽ ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്ത​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ആ​ർ​ടി​ഒ പി.​ആ​ർ.​സ​ജീ​വ് പ​റ​ഞ്ഞു. ഇ​ന്ന​ലെ വാ​ഹ​ന പ​രി​ശോ​ധ​ന ക​ണ്ട് യു​വാ​ക്ക​ൾ വാ​ഹ​നം വെ​ട്ടി​ത്തി​രി​ച്ച​പ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തു​ന്ന​തി​നു മു​ൻ​പു ത​ന്നെ നാ​ട്ടു​കാ​ർ പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.