കെ ​എ​സ് യു ​പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് പ്ര​ക​ട​നം ന​ട​ത്തി
Thursday, August 22, 2019 9:59 PM IST
തൊ​ടു​പു​ഴ: കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെഎ​സ്‌യു പ്ര​വ​ർ​ത്ത​ക​രെ എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച​തി​ലും പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​ന​വും പൊ​തു യോ​ഗ​വും ന​ട​ത്തി.

രാ​ജീ​വ് ഭ​വ​നി​ൽനി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം ഗാ​ന്ധി സ്ക്വ​യ​റി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു യോ​ഗം കെഎ​സ്‌യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം.​അ​ഭി​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, റോ​യി കെ. ​പൗ​ലോ​സ്, പ്ര​ഫ. എം. ​ജെ. ജേ​ക്ക​ബ്, എം. ​എ​സ്. മു​ഹ​മ്മ​ദ്, ജോ​ണ്‍ നെ​ടി​യ​പാ​ല, പി. ​എ​ൻ. സീ​തി, ചാ​ർ​ളി ആ​ന്‍റ​ണി, ജി​യോ മാ​ത്യു, ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ്, എ​ൻ. ഐ. ​ബെ​ന്നി, പി.​കെ. ന​വാ​സ്, എ.​എം. ഹാ​രി​ദ്, സി.​കെ.​ജാ​ഫ​ർ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ്ര​ക​ട​ന​ത്തി​നി​ട​യി​ൽ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ നി​ന്നു മു​ദ്രാ​വാ​ക്യം വി​ളി​ച്ചെ​ങ്കി​ലും നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് പി​ന്തി​രി​പ്പി​ച്ച​തി​നാ​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ല്ല. ബു​ധ​നാ​ഴ്ച​യാ​ണ് തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ലെ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​ത്തി​നു ശേ​ഷം ആ​ഹ്ലാ​ദ​പ്ര​ക​ട​ന​മാ​യി കോ​ള​ജി​നു പു​റ​ത്തി​റ​ങ്ങി​യ കെഎ​സ്‌യു പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​ത്.

പോ​ലീ​സ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സം​ഘ​ർ​ഷം ത​ട​യാ​ൻ ശ്ര​മി​ച്ചി​ല്ല. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ കെഎ​സ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. ഇ​തി​നു പു​റ​മെ മൂ​ല​മ​റ്റം കോ​ള​ജി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടും സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. അ​ക്ര​മ​ത്തി​ൽ കെഎ​സ്‌യു പ്ര​വ​ർ​ത്ത​ക​നാ​യ വി​ദ്യാ​ർ​ഥി​യു​ടെ ക​ർ​ണ​പു​ടം പൊ​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്.

തൊ​ടു​പു​ഴ: കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന്യൂ​മാ​ൻ കോ​ള​ജി​നു മു​ന്നി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ ആ​റ് കെഎ​സ്‌യു ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഏ​ഴ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​തി​രെ കേ​സ് എ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. അ​ക്ര​മ​ങ്ങ​ളി​ൽ ഏ​ഴ് കെ ​എ​സ് യു ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​റ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ൽ​സ​യി​ലാ​ണ്.