കട്ടപ്പനയിൽ പ​ക​ർ​ച്ച​വ്യാ​ധി വ്യാ​പ​ന​ത്തി​നു സാ​ധ്യ​ത​യെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്
Thursday, August 22, 2019 9:59 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ നാ​ലു വാ​ർ​ഡു​ക​ൾ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണെ​ന്നും താ​മ​സ​ക്കാ​ർ അ​തീ​വ​ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ്.
പ​ള്ളി​ക്ക​വ​ല, ക​ല്ലു​കു​ന്ന്, ഗ​വ. കോ​ള​ജ്, ക​ട്ട​പ്പ​ന ടൗ​ണ്‍ എ​ന്നീ വാ​ർ​ഡു​ക​ളാ​ണ് വ​ൽ​ന​ർ​ബ​ൽ (ക​രു​ത​ലി​ല്ലാ​ത്ത) പ്ര​ദേ​ശ​ങ്ങ​ളാ​യി ജി​ല്ലാ വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ് ക​ട്ട​പ്പ​ന ഫീ​ൽ​ഡ് സ്റ്റേ​ഷ​ൻ ക​ണ്ടെ​ത്തി​യ​ത്.
രോ​ഗം പ​ര​ത്തു​ന്ന കൊ​തു​കു​ക​ൾ, രോ​ഗ​ബാ​ധി​ത​രാ​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ന്നി​ധ്യം, ഇ​വ​രു​ടെ വൃ​ത്തി​ഹീ​ന​മാ​യ താ​മ​സ​സൗ​ക​ര്യം, ശു​ചി​മു​റി​ക​ളു​ടെ അ​പ​ര്യാ​പ്ത തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. മ​ലേ​റി​യ, മ​ല​ന്പ​നി, ഡെ​ങ്കി​പ്പ​നി, പ​ന്നി​പ്പ​നി, ചി​ക്കു​ൻ ഗു​നി​യ, മ​ന്ത് തു​ട​ങ്ങി​യ മാ​ര​ക​രോ​ഗ​ങ്ങ​ൾ ഈ ​മേ​ഖ​ല​ക​ളി​ൽ വ്യാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി ജി​ല്ലാ വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ലെ മ​ലേ​റി​യ ഇ​ൻ​സ്പെ​ക്ട​ർ പി.​ജി. സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. നാ​ലു​വാ​ർ​ഡു​ക​ളി​ലെ​യും താ​മ​സി​ക്കാ​ർ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. കൊ​തു​കു​വ്യാ​പ​നം ത​ട​യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.
സ​ർ​ക്കി​ൾ ജം​ഗ്ഷ​ൻ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ക്ത​സാ​ന്പി​ൾ ശേ​ഖ​ര​ണ പ​രി​പാ​ടി​യി​ലാ​ണ് അ​ധി​കൃ​ത​ർ ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
ജി​ല്ലാ വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ലെ മ​ലേ​റി​യ ഇ​ൻ​സ്പെ​ക്ട​ർ പി.​ജി. സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്പ​ല​ക്ക​വ​ല​യി​ലു​ള്ള ന​ഗ​ര​സ​ഭ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ലെ​ത്തി അ​സോ​സി​യേ​ഷ​നി​ലെ അം​ഗ​ങ്ങ​ളു​ടെ​യും ര​ക്ത​സാ​ന്പി​ൾ ശേ​ഖ​രി​ച്ചു. ‌
ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ മ​നോ​ജ് എം.​തോ​മ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം​ചെ​യ്തു. റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​ഡി. തോ​മ​സ്, സെ​ക്ര​ട്ട​റി കെ.​വി. സോ​ബി​ക്കു​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.