കൗ​മാ​ര​ക്കാ​ര​നൊ​പ്പം മു​ങ്ങി​യ 20-കാ​രി​യെ ക​ണ്ടെ​ത്തി
Thursday, August 22, 2019 10:02 PM IST
രാ​ജ​കു​മാ​രി: കൗ​മാ​ര​ക്കാ​ര​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ 20-കാ​രി​യെ പോ​ലി​സ് ക​ണ്ടെ​ത്തി വ​നി​താ ഷെ​ൽ​ട്ട​ർ ഹോ​മി​ലേ​ക്കു​മാ​റ്റി. ശാ​ന്ത​ൻ​പാ​റ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന യു​വ​തി 19-കാ​ര​നൊ​പ്പം ഏ​താ​നും ദി​വ​സം​മു​ന്പ് തൊ​ടു​പു​ഴ​യി​ലേ​ക്ക് മു​ങ്ങി​യി​രു​ന്നു. മ​ക​ളെ കാ​ണാ​നി​ല്ലെ​ന്നു​കാ​ട്ടി മാ​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ കൗ​മാ​ര​ക്കാ​ര​ന്‍റെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ ഇ​രു​വ​രും ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​രു​വ​രെ​യും ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി. മാ​താ​വി​നൊ​പ്പം പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നു പെ​ണ്‍​കു​ട്ടി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. തു​ട​ർ​ന്ന് ആ​ണ്‍​കു​ട്ടി​ക്ക് വി​വാ​ഹ​പ്രാ​യ​മാ​കു​ന്പോ​ൾ ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കാ​മെ​ന്നു ബ​ന്ധു​ക്ക​ൾ ത​മ്മി​ൽ ധാ​ര​ണ​യാ​യി. ആ​ണ്‍​കു​ട്ടി​യെ താ​ക്കീ​തു​ന​ൽ​കി ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം അ​യ​ച്ചു. മാ​താ​വി​ന്‍റെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​തി​നാ​ൽ പെ​ണ്‍​കു​ട്ടി​യെ ക​ട്ട​പ്പ​ന കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ന്ന പെ​ണ്‍​കു​ട്ടി​യെ വ​നി​താ ഷെ​ൽ​ട്ട​ർ ഹോ​മി​ലേ​ക്കു മാ​റ്റാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.