ക്ഷീ​രക​ർ​ഷ​ക​ർ അ​തി​ജീ​വ​ന​ത്തി​നു​ള്ള പോ​രാ​ട്ട​ത്തി​ൽ: ​ഡീ​ൻ കു​ര്യാ​ക്കോ​സ്
Thursday, August 22, 2019 10:04 PM IST
തൊ​ടു​പു​ഴ: നൂ​റ്റാ​ണ്ടി​ലെ വ​ലി​യ പ്ര​ള​യം ക​ശ​ക്കി​യെ​റി​ഞ്ഞ കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് താ​ങ്ങും ത​ണ​ലു​മാ​യി നി​ന്ന ക്ഷീ​ര​ക​ർ​ഷ​ക​ർ ത​ക​ർ​ച്ച​യെ നേ​രി​ടു​ക​യാ​ണെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ​റ​ഞ്ഞു.
കാ​ലി​ത്തീ​റ്റ​ക്ക് ഒ​രു ചാ​ക്കി​ന് 1260 രൂ​പ​യാ​യ​പ്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് പാ​ലി​ന് 32 രൂ​പ മു​ത​ൽ 34 രൂ​പ വ​രെ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ക​ർ​ഷ​ക​രു​ടെ ചെ​ല​വി​ന് അ​നു​സൃ​ത​മാ​യി പാ​ൽ വി​ല​വ​ർ​ധ​ന​ വ​രു​ത്ത​ണ​മെ​ന്ന് എംപി ആ​വ​ശ്യ​പ്പെ​ട്ടു. കാ​ലി​ത്തീ​റ്റ​യു​ടെ വി​ല വ​ർ​ധ​ന​ അ​നു​സ​രി​ച്ച് ക​ർ​ഷ​ക​ർ അ​ള​ക്കു​ന്ന പാ​ലി​ന് ഇ​ൻ​സെ​ൻ​റി​വ് ന​ൽ​ക​ണ​മെ​ന്നും ക്ഷീ​ര ക​ർ​ഷ​ക​രു​ടെ ജോ​ലി തൊ​ഴി​ലു​റ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ പാ​ർ​ല​മെ​ൻ​റി​ൽ സ​ബ്മി​ഷ​ൻ ഉ​ന്ന​യി​ക്കു​മെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ​റ​ഞ്ഞു.