ഓ​ണാ​ഘോ​ഷം: സം​ഘാ​ട​ക സ​മി​തി രൂ​പീക​രി​ച്ചു
Thursday, August 22, 2019 10:04 PM IST
തൊ​ടു​പു​ഴ: ഡി​ടി​പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. സെ​പ്റ്റം​ബ​ർ 10ന് ​മു​ന്നാ​റി​ൽ തു​ട​ക്കം​കു​റി​ച്ച് 16നു ​ചെ​റു​തോ​ണി​യി​ൽ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും. ചെ​റു​തോ​ണി വ്യാ​പാ​ര​ഭ​വ​ൻ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഇ​ടു​ക്കി താ​ലൂ​ക്ക് ത​ല പ​രി​പാ​ടി​ക​ളു​ടെ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യി റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നോ​ബി​ൾ ജോ​സ​ഫ്, ലി​സ​മ്മ സാ​ജ​ൻ, വി​ഷ്ണു കെ .​ച​ന്ദ്ര​ൻ- ര​ക്ഷാ​ധി​കാ​രി​ക​ൾ, കെഎ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട് ബോ​ർ​ഡ് അം​ഗം സി.​വി വ​ർ​ഗീ​സ്- ക​ണ്‍​വീ​ന​ർ, എ​ന്നി​വ​രാ​ണ് മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ. സി.​വി വ​ർ​ഗീ​സ്, ജ​യ​ൻ പി. വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.