വ​ർ​ണാ​ഭ​മാ​യി ശോ​ഭാ​യാ​ത്ര
Friday, August 23, 2019 10:33 PM IST
ക​ട്ട​പ്പ​ന: ഉ​ണ്ണി​ക്ക​ണ്ണ​ൻ​മാ​രും രാ​ധ​മാ​രും മ​നം കീ​ഴ​ട​ക്കി അ​ണി​നി​ര​ന്ന​തോ​ടെ ശോ​ഭാ​യാ​ത്ര​യി​ൽ ന​ഗ​രം വ​ർ​ണാ​ഭ​മാ​യി. ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ടി​ബി ജം​ഗ്ഷ​നി​ൽ​നി​ന്നാ​ണ് ശോ​ഭാ​യാ​ത്ര ആ​രം​ഭി​ച്ച​ത്.

കൃ​ഷ്ണ​ന്‍റെ​യും രാ​ധ​യു​ടെ​യും വേ​ഷ​മ​ണി​ഞ്ഞെ​ത്തി​യ നൂ​റു​ക​ണ​ക്കി​നു കു​ട്ടി​ക​ൾ യാ​ത്ര​യി​ൽ അ​ണി​നി​ര​ന്നു. കു​ട്ടി​കൃ​ഷ്ണ​ൻ​മാ​ർ ര​ക്ഷി​താ​ക്ക​ളു​ടെ തോ​ളി​ലും സ്ഥാ​നം​പി​ടി​ച്ചു. ശോ​ഭാ​യാ​ത്ര സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ എ​ത്തി​യ​തോ​ടെ ഉ​റി​യ​ടി​യും ന​ട​ന്നു. ഇ​ടു​ക്കി​ക്ക​വ​ല ല​ക്ഷ്മി​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ച്ച​ശേ​ഷം പ്ര​സാ​ദ വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.