ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ നി​റ​പ്പൊ​ലി​മ​യി​ൽ നാ​ടും ന​ഗ​ര​വും
Monday, September 9, 2019 10:47 PM IST
തൊ​ടു​പു​ഴ: ഇ​ന്ന് ഉ​ത്രാ​ട​പ്പാ​ച്ചി​ൽ. ഓ​ണ​ത്തി​ര​ക്കി​ല​മ​ർ​ന്ന് നാ​ടും ന​ഗ​ര​വും. തി​രു​വോ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​നു​ള്ള അ​വ​സാ​ന വ​ട്ട ഒ​രു​ക്ക​ത്തി​ലാ​ണ് ജ​ന​ങ്ങ​ൾ. പ്ര​ധാ​ന ടൗ​ണു​ക​ളി​ലെ​ല്ലാം ഓ​ണ​ത്തി​ര​ക്ക് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു. ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ നി​റ​പ്പൊ​ലി​മ​യാ​ണ് എ​ങ്ങും നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. ര​ണ്ടു ദി​വ​സ​മാ​യി മ​ഴ മാ​റി നി​ൽ​ക്കു​ന്ന​തി​നാ​ൽ ഉ​ത്രാ​ട ദി​ന​മാ​യ ഇ​ന്ന് വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ക.

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​ര​ക്കു വ​ർ​ധി​ച്ച​തി​നാ​ൽ പ​ച്ച​ക്ക​റി ഉ​ത്പന്ന​ങ്ങ​ളു​ടെ വി​ല കു​ത്ത​നെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഉ​പ്പേ​രി ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള നേ​ന്ത്ര​ക്കാ​യ​യു​ടെ വി​ല​യി​ലും വ​ർ​ധ​ന​യു​ണ്ടാ​യി. കൃ​ഷി വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​യും നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​ച്ച​ന്ത​ക​ൾ തു​റ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും പൊ​തു വി​പ​ണി​യി​ൽ പ​ച്ച​ക്ക​റി വി​ല കു​തി​ച്ചു ക​യ​റി​യി​ട്ടു​ണ്ട്.

വ​ള്ളി​പ്പ​യ​റി​നും ബീ​ൻ​സി​നു​മാ​ണ് കൂടു​ത​ൽ വി​ല. കി​ലോ​യ് ക്ക് 70 രൂ​പ​യു​ണ്ടാ​യി​രു​ന്ന വ​ള്ളി​പ്പ​യ​റി​ന് വി​ല 100 രൂ​പ​യി​ലെ​ത്തി. കി​ലോ​യ്ക്ക് 60 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന ബീ​ൻ​സി​ന് 90 രൂ​പ​യാ​ണ് മാ​ർ​ക്ക​റ്റു​ക​ളി​ൽ വാ​ങ്ങു​ന്ന​ത്. വ​ഴു​ത​ന​ങ്ങ 48, പ​ട​വ​ലം 56, ത​ക്കാ​ളി 20-30, കാ​ര​റ്റ് 40-48, വെ​ണ്ട​യ്ക്ക -60, സ​വാ​ള -40, ചു​വ​ന്നു​ള്ളി -60, വെ​ളു​ത്തു​ള്ളി -160, ഇ​ഞ്ചി 100-140, മു​രി​ങ്ങ​യ്ക്ക 40-60, കാ​ബേ​ജ് -40, കോ​വ​യ്ക്ക 40-50, പാ​വ​യ്ക്ക 56, ബീ​റ്റ്റൂ​ട്ട് -40, മ​ത്ത​ങ്ങ -30, ചേ​ന-40, പ​ച്ച​മു​ള​ക് -50 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു പൊ​തു​മാ​ർ​ക്ക​റ്റി​ലെ ഇ​ന്ന​ല​ത്തെ പ​ച്ച​ക്ക​റി വി​ല. പ​ല ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലേ​ക്കാ​ൾ വി​ല​യേ​റി​യി​ട്ടു​ണ്ട്.

ഓ​ണ​ത്തി​നു പൊ​തു​വി​പ​ണി​യി​ലെ പ​ച്ച​ക്ക​റി വി​ല നി​യ​ന്ത്രി​ക്കാ​നാ​ണ് കൃ​ഷി വ​കു​പ്പി​ന്‍റെ 96 ഓ​ണ​ച്ച​ന്ത​ക​ളും ഹോ​ർ​ട്ടി കോ​ർ​പ്പി​ന്‍റെ ഏ​ഴ് പ​ച്ച​ക്ക​റി ച​ന്ത​ക​ളും പ്ര​വ​ർ​ത്ത​ന​മ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ഇ​ത്ത​രം മാ​ർ​ക്ക​റ്റു​ക​ളി​ൽ പ്രാ​ദേ​ശി​ക​മാ​യി പ​ച്ച​ക്ക​റി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ സം​ഭാ​വ​ന​ക​ൾ കു​റ​ഞ്ഞ​ത് വി​ൽ​പ​ന​യെ ബാ​ധി​ച്ചു.

എ​ങ്കി​ലും വ​ട്ട​വ​ട, കാ​ന്ത​ല്ലൂ​ർ പോ​ല​യു​ള്ള ശീ​ത​കാ​ല പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന മേ​ഖ​ല​ക​ളി​ൽ നി​ന്നും കൃ​ഷി ഫാ​മു​ക​ളി​ൽ നി​ന്നും ഉ​ത്പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ച്ച​തോ​ടെ ജ​ന​ങ്ങ​ൾ​ക്ക് കു​റ​ഞ്ഞ വി​ല​യ്ക്ക് പ​ച്ച​ക്ക​റി ല​ഭ്യ​മാ​ക്കാ​നാ​യി. പ​ല മാ​ർ​ക്ക​റ്റു​ക​ളി​ലും വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ഓ​ണ​വി​ൽ​പ്പ​ന ക​ണ​ക്കി​ലെ​ടു​ത്ത് വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഗൃ​ഹോ​പ​ക​ര​ണ, മൊ​ബൈ​ൽ ഷോ​റൂ​മു​ക​ളൊ​ക്കെ രാ​ത്രി വൈ​കി​യും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഓ​ണ വി​പ​ണ​ന പ്ര​ദ​ർ​ശ​ന മേ​ള​ക​ളി​ലും വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ്. സ​പ്ലൈ​കോ, ഖാ​ദി ബോ​ർ​ഡ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ വി​ല​ക്കി​ഴി​വി​ൽ ഓ​ണം വി​ൽ​പ്പ​ന മേ​ള​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ഓ​ണം പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി​യ​തോ​ടെ ഉ​ത്രാ​ട​മാ​യ ഇ​ന്ന് നാ​ടി​ന് തി​ര​ക്കൊ​ഴി​യാ​ത്ത ദി​ന​മാ​യി​രി​ക്കും.