സിആ​ർ​പി​എ​ഫ് ജ​വാ​നു നാ​ടി​ന്‍റെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി
Monday, September 9, 2019 10:47 PM IST
മൂ​ല​മ​റ്റം: സി ​ആ​ർ​പി​എ​ഫ് ജ​വാ​നു നാ​ടി​ന്‍റെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി.

ജ​മ്മു​വി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച സി ​ആ​ർ​പി​എ​ഫ് ജ​വാ​ൻ അ​റ​ക്കു​ളം ക​ള​ത്തി​ൽ മു​ര​ളീ​ധ​ര​ൻ നാ​യ​രെ (ക​ണ്ണ​ൻ-56) ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ഇ​ന്ന​ലെ അ​റ​ക്കു​ള​ത്തെ ത​റ​വാ​ട്ടു വീ​ട്ടി​ൽ സം​സ്ക​രി​ച്ചു. ജ​മ്മു​വി​ലെ റെ​ജി​ബ​റി ക്യാ​ന്പി​ലെ സി​ആ​ർ​പി​എ​ഫ് ബെ​റ്റാ​ലി​ൻ ഡ്രൈ​വ​റാ​യി​രു​ന്ന ക​ണ്ണ​ൻ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി വീ​ണ​പ്പോ​ൾ വാ​ട്ട​ർ ഹീ​റ്റ​റി​ൽ ക​യ​റി​പ്പിടി​ക്കു​ക​യും ഷോ​ക്കേ​റ്റു മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.​

ക​ഴി​ഞ്ഞ 35 വ​ർ​ഷ​മാ​യി സി​ആ​ർ​പി​എ​ഫി​ൽ സേ​വ​ന​മ​നു​ഷ്ഠിക്കു​ക​യാ​യി​രു​ന്നു. നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ സം​സ്കാ​ര ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു. മ​ന്ത്രി എം.​എം. മ​ണി, റോ​ഷി അ​ഗ​സ്റ്റി​ൻ എം ​എ​ൽ എ, ​ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. പ​തി​ന​ഞ്ചോ​ളം സൈ​നി​ക​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ക​ള​ക്ട​ർ​ക്കു വേ​ണ്ടി തൊ​ടു​പു​ഴ ത​ഹ​സി​ൽ​ദാ​ർ കെ.​എം. ജോ​സു​കു​ട്ടി റീ​ത്ത് സ​മ​ർ​പ്പി​ച്ചു.