ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ കെ​ട്ടി​ട നി​ർ​മാ​ണം 25-ന് ​തു​ട​ങ്ങും
Monday, September 9, 2019 10:47 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള കെ​ട്ടി​ട നി​ർ​മാ​ണം 25-ന് ​ആ​രം​ഭി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​പി വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം 18 മു​ത​ൽ നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റും.
ആ​ശു​പ​ത്രി ഓ​ഫീ​സ്, കാ​ന്‍റീ​ൻ, കാ​രു​ണ്യ ഫാ​ർ​മ​സി തു​ട​ങ്ങി​യ​വ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ഇ​വ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി​യാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​ക്കാ​യി പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്.
നി​ല​വി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ, ഡെ​ന്‍റ​ൽ, ഇ​എ​ൻ​ടി എ​ന്നി​വ പ്ര​വ​ർ​ത്ത​ച്ചു​വ​രു​ന്ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ​ത​ന്നെ കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണ് ഒ​പി വി​ഭാ​ഗ​വും വ​രു​ന്ന​ത്. ഇ​തി​നാ​യി കാ​ബി​നു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ചു.
ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യോ​ഗ​ത്തി​ൽ നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള ഹൈ​റ്റ്സി​ന്‍റെ പ്രോ​ജ​ക്ട് മാ​നേ​ജ​ർ ജി.​എ​സ്. ഗി​രീ​ഷ്കു​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു.
ഈ ​യോ​ഗ​ത്തി​ലാ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 25-ന് ​ആ​രം​ഭി​ക്കു​വാ​ൻ തീ​രു​മാ​ന​മാ​യ​ത്. 18 മാ​സം​കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. കി​ട​ത്തി ചി​കി​ത്സ ന​ൽ​കു​ന്ന ആ​ശു​പ​ത്രി ബ്ലോ​ക്കി​ന് യാ​തൊ​രു ബു​ദ്ധി​മു​ട്ടു​ക​ളും ഉ​ണ്ടാ​കാ​ത്ത വി​ധ​ത്തി​ലാ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.