ഗ​താ​ഗ​ത​ക്കു​രു​ക്ക് പരിഹരിക്കാൻ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ ഒ​റ്റ​യാ​ൾ സ​മ​രം
Monday, September 9, 2019 10:48 PM IST
ചെ​റു​തോ​ണി: ടൗ​ണി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ ഒ​റ്റ​യാ​ൾ സ​മ​രം. യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ കോ​ണ്‍​ഗ്ര​സ് അം​ഗം കെ.​എം. ജ​ലാ​ലു​ദീ​നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ട്രാ​ഫി​ക് ജം​ഗ്ഷ​നി​ൽ ഒ​റ്റ​യാ​ൾ സ​മ​രം ന​ട​ത്തി​യ​ത്.
പ്ര​ള​യ​ത്തി​ൽ ബ​സ് സ്റ്റാ​ൻ​ഡ് ന​ഷ്ട​പ്പെ​ട്ട​തി​നു​ശേ​ഷം യാ​ത്ര​ക്കാ​ർ​ക്ക് പെ​രു​വ​ഴി​യാ​ണ് ശ​ര​ണം. വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യാ​നും സൗ​ക​ര്യ​മി​ല്ല. ഇ​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കി​ൽ ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കുരു​ക്ക് രൂ​ക്ഷ​മാ​വു​ക​യാ​ണ്. പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച ബ​സ് സ്റ്റാ​ൻ​ഡി​ൽ താ​ൽ​ക്കാ​ലി​ക സൗ​ക​ര്യം ഉ​ണ്ടാ​ക്കി ചെ​റു​വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക, ടൗ​ണി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. ഇ​തേ ആ​വ​ശ്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം പാ​സാ​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച് ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​നു​പ​ക​രം ഡി​പി​സി അം​ഗീ​കാ​രം നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.