പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഓ​ണാ​ഘോ​ഷം
Monday, September 9, 2019 10:48 PM IST
അ​ടി​മാ​ലി: മൂ​ന്നാ​ർ ഡി​വൈ​എ​സ്പി ഓ​ഫീ​സി​നു കീ​ഴി​ൽ​വ​രു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. മൂ​ന്നാ​ർ, അ​ടി​മാ​ലി, രാ​ജാ​ക്കാ​ട്, മ​റ​യൂ​ർ, ഉ​ടു​ന്പ​ൻ​ചോ​ല, അ​ടി​മാ​ലി ട്രാ​ഫി​ക് പോ​ലീ​സ് യൂ​ണി​റ്റ്, വെ​ള്ള​ത്തൂ​വ​ൽ, ശാ​ന്ത​ന്പാ​റ തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യാ​യാ​ണ് പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.
മൂ​ന്നാ​ർ ഡി​വൈ​എ​സ്പി ര​മേ​ശ് ബാ​ബു ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്തു. പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ അ​ടി​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഒ​ന്നാം സ​മ്മാ​ന​മാ​യ 10000 രൂ​പ നേ​ടി. വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന് ര​ണ്ടാം​സ്ഥാ​നം ല​ഭി​ച്ചു. അ​ടി​മാ​ലി സ​ർ​ക്കാ​ർ ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ അ​ടി​മാ​ലി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശി​വ​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും പ്ര​തി​നി​ധി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.