മ​ഴ​യി​ൽ വീ​ടു ത​ക​ർ​ന്നു
Monday, September 9, 2019 10:48 PM IST
അ​ടി​മാ​ലി: ഈ ​ഓ​ണ​ക്കാ​ല​ത്ത് ഇ​ല​യി​ട്ടോ​ണ​മു​ണ്ണാ​ൻ വീ​ടി​ല്ലാ​ത്ത മ​നോ​വി​ഷ​മ​ത്തി​ലാ​ണ് മാ​ങ്കു​ളം വി​രി​ഞ്ഞ​പാ​റ സ്വ​ദേ​ശി പൂ​വ​പ്പ​ള്ളി​ൽ സ​ണ്ണി​യെ​ന്ന ഏ​ബ്ര​ഹാ​മും ഭാ​ര്യ മി​നി​യും. ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത ക​ന​ത്ത​മ​ഴ​യി​ൽ സ​ണ്ണി​യു​ടെ വീ​ട് ഇ​ടി​ഞ്ഞു​വീ​ണു. മേ​ൽ​ക്കൂ​ര​യാ​കെ ത​ക​ർ​ന്ന​തി​നൊ​പ്പം വീ​ടി​ന്‍റെ ഭി​ത്തി​യും ത​ക​ർ​ന്നു​വീ​ണു.
സം​ഭ​വ സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ​ണ്ണി​യു​ടെ ഭാ​ര്യ മി​നി പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ക​ട്ടി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു.
വീ​ടി​നു​സ​മീ​പം താ​ൽ​ക്കാ​ലി​ക കു​ടി​ൽ നി​ർ​മി​ച്ച് ശേ​ഷി​ച്ച വ​സ്തു​ക്ക​ൾ അ​വി​ടേ​ക്ക് മാ​റ്റി​യാ​ണ് കൂ​ലി​വേ​ല​ക്കാ​ര​നാ​യ സ​ണ്ണി​യും ഭാ​ര്യ മി​നി​യും അ​ന്തി​യു​റ​ങ്ങു​ന്ന​ത്. ബം​ഗ​ളൂരു​വി​ൽ പ​ഠി​ക്കു​ന്ന ര​ണ്ടു​മ​ക്ക​ൾ ഇ​ത്ത​വ​ണ ഓ​ണ​ത്തി​ന് നാ​ട്ടി​ലെ​ത്തു​ന്പോ​ൾ നി​ന്നു​തി​രി​യാ​ൻ ഇ​ട​മി​ല്ലാ​ത്ത കൂ​ര​യ്ക്കു​ള്ളി​ൽ അ​ന്തി​യു​റ​ങ്ങേ​ണ്ടി​വ​രു​മെ​ന്ന വി​ഷ​മ​ത്തി​ലാ​ണ് സ​ണ്ണി​യും മി​നി​യും. പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ണ്ണി​യു​ടെ വീ​ട്ടി​ലെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ൾ തി​ട്ട​പ്പെ​ടു​ത്തി.