മു​ഖം ന​ഷ്ട​പ്പെ​ട്ട ഐ​എ​എ​സ് ലോ​ബി​യു​ടെ ഗൂ​ഢാ​ലോ​ച​ന: ജോ​യ്സ് ജോ​ർ​ജ്
Monday, September 9, 2019 10:50 PM IST
ചെ​റു​തോ​ണി: പൊ​തു​സ​മൂ​ഹ​ത്തി​ൽ മു​ഖം ന​ഷ്ട​പ്പെ​ട്ട യു​വ ഐ​എ​എ​സ് ലോ​ബി​യു​ടെ ഗൂ​ഢാ​ലോ​ച​ന​യു​ടെ തു​ട​ർ​ച്ച​യാ​ണ് ത​ന്‍റെ പ​ട്ട​യം റ​ദ്ദാ​ക്ക​ലി​നു പി​ന്നി​ലു​ള്ള​തെ​ന്ന് മു​ൻ എം​പി ജോ​യ്സ് ജോ​ർ​ജ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
ത​ന്‍റെ ഭൂ​മി സം​ബ​ന്ധി​ച്ച കേ​സി​ൽ എ​ല്ലാ വി​ചാ​ര​ണ തീ​യ​തി​ക​ളി​ലും അ​ഭി​ഭാ​ഷ​ക​ർ കൃ​ത്യ​മാ​യി ഹാ​ജ​രാ​യി​രു​ന്നു. അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന ഹാ​ജ​രാ​യാ​ൽ മ​തി​യെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ള്ള​താ​ണ്. അ​ഭി​ഭാ​ഷ​ക​ർ മു​ഖേ​ന ഹാ​ജ​രാ​യി പ​ട്ട​യ​വും ആ​ധാ​ര​വും ക​രം​കെ​ട്ടി​യ ര​സീ​തും ഹാ​ജ​രാ​ക്കി​യ​തു​മാ​ണ്.
ഇ​തൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ഴ്ച​ക​ളെ മ​റ​ച്ചു​വ​യ്ക്കു​ന്ന​തി​നും ബാ​ഹ്യ​പ്രേ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും പാ​സാ​ക്കി​യ​താ​ണ് നി​ല​വി​ലെ ഉ​ത്ത​ര​വ്. ശ​നി​യാ​ഴ്ച പാ​സാ​ക്കി​യ​താ​യി പ​റ​യു​ന്ന ഉ​ത്ത​ര​വ് പി​റ്റേ​ന്ന് ഉ​ച്ച​യോ​ടെ കേ​സി​ൽ താ​ത്പ​ര്യ​മു​ള്ള ചി​ല​ർ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ത്ത​തി​നു പി​ന്നി​ലെ ഗൂ​ഢോ​ദേ​ശം വ്യ​ക്ത​മാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് ത​ണ്ട​പ്പേ​ർ ക​ക്ഷി​ക​ളി​ൽ​നി​ന്നും ത​ന്നെ​യും ഏ​താ​നും കു​ടും​ബാം​ഗ​ങ്ങ​ളെ​യും മാ​ത്രം തെ​ര​ഞ്ഞു​പി​ടി​ച്ച് ന​ട​പ​ടി എ​ടു​ക്കു​ക, മാ​ധ്യ​മ​വി​ചാ​ര​ണ​യ് ക്കൊ​പ്പം​നി​ന്ന് നി​യ​മ​പ​ര​മാ​യി ല​ഭി​ക്കേ​ണ്ട അ​വ​സ​ര​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക, ഉ​ത്ത​ര​വു​ക​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ​ക്ക് യ​ഥാ​സ​മ​യം എ​ത്തി​ച്ചു​കൊ​ടു​ത്ത് വ്യ​ക്തി​ഹ​ത്യ​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. പ​ട്ട​യ ന​ട​പ​ടി​ക​ളി​ലെ ഒ​രു​ഘ​ട്ട​ത്തി​ലും താ​ൻ ഇ​ട​പെ​ടു​ക​യോ നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്ത​താ​യി ക​ണ്ടെ​ത്ത​ലി​ല്ല.
കൊ​ട്ടാ​ക്ക​ന്പൂ​ർ വി​ല്ലേ​ജി​ലെ ബ്ലോ​ക്ക് ന​ന്പ​ർ 58-ൽ ​ത​ദ്ദേ​ശി​യ​രാ​യ ആ​ളു​ക​ൾ​ക്ക് പി​ൻ​തു​ട​ർ​ച്ചാ​വ​കാ​ശ​മാ​യി ല​ഭി​ച്ച ഭൂ​മി​ക്ക് 2001-ൽ ​പ​ട്ട​യം ല​ഭി​ക്കു​ക​യും ത​ന്‍റെ പി​താ​വ് വി​ല​കൊ​ടു​ത്തു​വാ​ങ്ങി ത​നി​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ന​ൽ​കി​യ ഭൂ​മി സം​ബ​ന്ധി​ച്ചാ​ണ് 2014-ലെ ​പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി ആ​യ​തു​മു​ത​ൽ വി​വാ​ദ​മു​ണ്ടാ​ക്കു​ന്ന​ത്. ബ്ലോ​ക്ക് ന​ന്പ​ർ 58-ൽ 1950 ​മു​ത​ൽ ന​ൽ​കി​യ പ​ട്ട​യ​ഭൂ​മി വി​വി​ധ ആ​ളു​ക​ൾ കൈ​വ​ശം​വ​ച്ച് അ​നു​ഭ​വി​ച്ചു​പോ​രു​ന്നു​ണ്ട്. 1997-ൽ ​ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ർ 4156 ഏ​ക്ക​ർ ഭൂ​മി ബ്ലോ​ക്ക് ന​ന്പ​ർ 58-ൽ ​പ​തി​വു ലി​സ്റ്റി​ൽ​പെ​ടു​ത്തി ഉ​ത്ത​ര​വാ​യി​ട്ടു​ള്ള​താ​ണ്. ഈ ​ഭൂ​മി പ​തി​വ് ലി​സ്റ്റി​ൽ ഉ​ൾ​പെ​ട്ടി​ട്ടു​ള്ള​താ​ണെ​ന്ന് ത​ഹ​സി​ൽ​ദാ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​മു​ണ്ട്.
2015-ൽ ​അ​ഞ്ചു​നാ​ട് വി​ല്ലേ​ജി​ലെ മു​ഴു​വ​ൻ ത​ണ്ട​പ്പേ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് സ​ബ്ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ​ത​ന്നെ പ​റ​യു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് ത​ണ്ട​പ്പേ​രു​ള്ള​തി​ൽ കൊ​ട്ട​ക്കാ​ന്പൂ​ർ വി​ല്ലേ​ജി​ലെ നൂ​റു​ക​ണ​ക്കി​ന് ത​ണ്ട​പ്പേ​രു​ക​ളി​ൽ 120-ാമ​ത്തെ ത​ണ്ട​പ്പേ​രു​കാ​ര​നാ​യ എ​നി​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും മാ​ത്ര​മാ​ണ് 2016-ൽ ​നോ​ട്ടീ​സ് ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ആ​ക്ഷേ​പം ഉ​ണ്ടാ​യ​പ്പോ​ൾ കു​റ​ച്ചാ​ളു​ക​ൾ​ക്കു​കൂ​ടി നോ​ട്ടീ​സ് ന​ൽ​കി. 10.08.2016-ലെ ​ഹി​യ​റിം​ഗി​ൽ ആ​രും നേ​രി​ട്ട് ഹാ​ജ​രാ​യി​ല്ല. എ​ന്നാ​ൽ ത​ന്‍റെ​യും ചി​ല കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും പ​ട്ട​യം മാ​ത്ര​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. സ​ഹോ​ദ​ര​നും മു​ൻ കെ ​എ​സ് യു, ​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന ജോ​ർ​ജി ജോ​ർ​ജി​ന്‍റെ പ​ട്ട​യം സ​മാ​ന സ്വ​ഭാ​വ​മു​ള്ള​താ​ണെ​ങ്കി​ലും ന​ട​പ​ടി​ക​ളു​ണ്ടാ​യി​ട്ടി​ല്ല.
ഭൂ​മി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ഉ​ട​മ​യ്ക്ക് ഹാ​ജ​രാ​ക്കു​വാ​ൻ സാ​ധ്യ​മാ​യ പ​ട്ട​യം, ആ​ധാ​ര​ങ്ങ​ൾ, ക​രം അ​ട​ച്ച ര​സീ​ത് എ​ന്നി​വ അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന ആ​ദ്യ​ത്തെ വി​ചാ​ര​ണ തീ​യ​തി​യി​ൽ​ത​ന്നെ ഹാ​ജ​രാ​ക്കി​യി​ട്ടു​ള്ള​താ​ണ്.
ഭൂ​പ​തി​വ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​നും തു​ട​ർ​വി​ചാ​ര​ണ​യ്ക്കു​മാ​യു​ള്ള തീ​യ​തി അ​റി​യി​ക്കാ​മെ​ന്ന നി​ർ​ദേ​ശ​ത്തോ​ടു​കൂ​ടി​യാ​ണ് അ​വ​സാ​ന​മാ​യി കേ​സ് കേ​ൾ​ക്കു​ന്ന ദി​വ​സം സ​ബ്ക​ള​ക്ട​ർ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച​ത്. എ​ന്നാ​ൽ തു​ട​ർ വി​ചാ​ര​ണ​യ്ക്ക് ത​യാ​റാ​കാ​തെ ഇ​തൊ​ക്കെ സ​ർ​ക്കാ​ർ രേ​ഖ​ക​ളാ​ണെ​ന്ന വാ​ദ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ വി​സ്ത​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഏ​ക​പ​ക്ഷീ​യ​മാ​യി സ​ബ്ക​ള​ക്ട​ർ നി​രാ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ടു​ക്കി​യി​ലെ മു​ഴു​വ​ൻ ഭൂ​വു​ട​മ​ക​ളെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ പ​ട്ട​യ​ത്തി​നും ആ​ധാ​ര​ത്തി​നും ക​രം​കെ​ട്ടി​യ ര​സീ​തി​നും അ​പ്പു​റ​മു​ള്ള ഭൂ​രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി ഉ​ട​മ​സ്ഥാ​വ​കാ​ശം തെ​ളി​യി​ക്ക​ണ​മെ​ന്ന നി​യ​മ​വി​രു​ദ്ധ നി​ല​പാ​ടി​നെ​യാ​ണ് ജ​ന​പ്ര​തി​നി​ധി എ​ന്ന​നി​ല​യി​ൽ നി​യ​മ​പ​ര​മാ​യി എ​തി​ർ​ത്ത​ത്. ജ​ന​പ്ര​തി​നി​ധി​യാ​യി​രു​ന്ന​പ്പോ​ഴു​ള്ള പ​രി​മി​തി​മൂ​ലം അ​ന്ന് പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. വേ​ട്ട​യാ​ട​ലി​ന് ഒ​രി​ക്ക​ലും കീ​ഴ​ട​ങ്ങി​ല്ലെ​ന്നും ജോ​യ്സ് അ​റി​യി​ച്ചു.